Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4548 INR  1 EURO=108.5305 INR
ukmalayalampathram.com
Thu 18th Jun 2026
 
 
Teens Corner
  Add your Comment comment
ക്ഷേത്ര ദര്‍ശനത്തിന് മന്ത്രിയില്‍ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങി:ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍
Text By: UK Malayalam Pathram
തമിഴ്‌നാട്ടില്‍ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍. തിരുച്ചെന്തൂര്‍ മുരുഗന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിനാണ് ദേവസ്വം മന്ത്രി എസ്. രമേശില്‍ നിന്ന് പൂജാരി അയ്യപ്പന്‍ അയ്യര്‍ കൈക്കൂലി ചോദിച്ചത്. മന്ത്രി ആണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെട്ടു. മന്ത്രി ആണെന്ന് പുരോഹിതര്‍ അറിഞ്ഞിരുന്നില്ല.

മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പുരോഹിതര്‍ മാപ്പ് എഴുതി നല്‍കുകയായിരുന്നു. എന്നാല്‍, മന്ത്രി മാപ്പ് നല്‍കിയെന്നതിന്റെ പേരില്‍ വിവാദം ഉയര്‍ന്നതോടെ പൂജാരിയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. 31കാരനായ മന്ത്രി മാസ്‌ക് ധരിച്ചാണ് ക്ഷേത്രത്തില്‍ കയറിയത്. അന്നദാനത്തിന് എത്തിയപ്പോള്‍ ആണ് മന്ത്രിയെ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത്. ഇതോടെ പുരോഹിതര്‍ മാപ്പ് എഴുതി നല്‍കുകയായിരുന്നു. കൈക്കൂലി വാങ്ങാന്‍ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നല്‍കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window