|
ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഇപ്സ്വിച്ച് (KCA) - കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ (KCSS) 2026-27 കാലയളവിലേക്കുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇത്തവണ സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി.
പ്രസിഡന്റ് സ്ഥാനത്തേക്ക് സുജ സജിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭ സജിയും സെക്രട്ടറി സ്ഥാനത്തേക്ക് അജ്ഞു മാര്‍ട്ടിനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ പ്രതിനിധിയായി ബിജി ടോംജോ യും തെരഞ്ഞെടുക്കപ്പെട്ടതോടെ, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ നേതൃത്വത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്.
പുതിയ കമ്മിറ്റി സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാഭ്യാസം, കല, കായികം, കുടുംബ കൂട്ടായ്മകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
KCA-KCSSയുടെ പുതിയ ടീം അംഗങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനപരിചയമുള്ളവരായതിനാല്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് അംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
മാനേജ്മെന്റ് കമ്മിറ്റി (2026-27)
രക്ഷാധികാരി: ഡോ.അനുപ് മാത്യു
പ്രസിഡന്റ്: സുജ സജി
വൈസ് പ്രസിഡന്റ്: ശോഭ സജി
സെക്രട്ടറി: അഞ്ജു മാര്‍ട്ടിന്‍
ജോയിന്റ് സെക്രട്ടറി: സുബിന്‍ എബ്രഹാം
ട്രഷറര്‍: ലിജോ ഈയോസ്വ്
പിആര്‍ഒ: സജി സാമുവല്‍
കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ബിജി ടോംജോ
കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ജോജോ ജോസഫ്
എക്സിക്യൂട്ടീവ് അംഗങ്ങള്‍
സാം ജോണ്‍,സുജ മനോജ്, ജിബോണ്‍ വര്‍ഗീസ്,ജെയിംസ് ജേക്കബ്,ജിജു ജോണ്‍,സോജന്‍ ആന്റണി,ഡെറിക് ചാക്കോ,എല്‍ദോ എബ്രഹാം,പ്രമോദ് പ്രഭാകരന്‍, സാജന്‍ ഫിലിപ്പ്, സിജോ ഫിലിപ്പ്, റെക്സി വര്‍ഗീസ്, ജിനു ജോര്‍ജ്
പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്ന് അംഗങ്ങള്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. |