Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം ഒരുക്കിയ ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരം
Text By: UK Malayalam Pathram

ലണ്ടന്‍ ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന, മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ജൂണ്‍ 27 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. അന്നേ ദിവസം വൈകിട്ട് 6:00 മണി മുതല്‍ ഗുരുവായൂര്‍ വാസുദേവന്‍ തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടന്ന വിഷ്ണുപൂജ,ഗുരുപാദവന്ദനം, നാമ സങ്കീര്‍ത്തനം, ദീപാരാധനയും ഭക്തി സാന്ദ്രമായി. പൂജകള്‍ക്ക് ശേഷം അന്നദാനവും നടത്തപ്പെട്ടു. ഗുരുപൂര്‍ണ്ണിമ ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവാ സമിതി നന്ദി അറിയിച്ചു.

 
Other News in this category

 
 




 
Close Window