Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
മതം
  Add your Comment comment
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് ഒരുങ്ങുന്നു
Text By: UK Malayalam Pathram

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് ഒരുങ്ങള്‍ തുടങ്ങി. 1201 കര്‍ക്കിടകം 27 (2026 ഓഗസ്റ്റ് 12) രാവിലെ 11:30 മുതല്‍ ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തര്‍പ്പണ ചടങ്ങ് നടത്തപ്പെടുന്നത്. കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍, അഭിജിത്ത് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍, പരമ്പരാഗത രീതിയില്‍ ബലി തര്‍പ്പണചടങ്ങ് നടത്തപ്പെടും. ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് തിലഹവനം, പിതൃപൂജ, സായൂജ്യ പൂജ, സുകൃത ഹോമം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്. വടക്കേവെളിയില്ലം വിഷ്ണുരവി തിരുമേനിയുടെ കാര്‍മികത്വത്തില്‍ തിലഹവനവും, താഴൂര്‍ മന . ഹരിനാരായണന്‍ തിരുമേനിയുടെ മേല്‍നോട്ടത്തില്‍ സായൂജ്യ പൂജയും സുകൃത ഹോമവും നടക്കും.ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനം നടത്താനും വഴിപാടുകള്‍ നടത്താനും അവസരം ലഭിക്കും.

 
Other News in this category

 
 




 
Close Window