Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=109.8539 INR
ukmalayalampathram.com
Wed 22nd Jul 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സുക്കൂക് ബോണ്ട് വ്യാപാരം തുടങ്ങി
reporter

ലണ്ടന്‍: പ്രമുഖ മലയാളി ആരോഗ്യസംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ പ്രഥമ സുക്കൂക് ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചു. എക്സ്ചേഞ്ചിന്റെ ചരിത്രപ്രസിദ്ധമായ 'മാര്‍ക്കറ്റ് ഓപ്പണ്‍' ചടങ്ങോടെയാണ് ഇസ്ലാമിക് ബോണ്ടിന്റെ അന്താരാഷ്ട്ര വ്യാപാരത്തിന് ഔദ്യോഗിക തുടക്കമായത്. യുകെയിലെ യുഎഇ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സൗദ് അല്‍ ഖാസിമി, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റിലാണ് ബോണ്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മിഡില്‍ ഈസ്റ്റ്‌നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍നിന്നുള്ള ഒരു ആരോഗ്യസംരക്ഷണ കമ്പനി 2018-നുശേഷം അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കുന്ന ആദ്യ സുക്കൂക് ബോണ്ടാണിത്. മേഖലയിലെ സമീപകാല പ്രതിസന്ധികള്‍ക്കുശേഷം യുഎഇയില്‍നിന്ന് പുറത്തിറങ്ങുന്ന ആദ്യ കോര്‍പ്പറേറ്റ് ബോണ്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ആഗോളതലത്തില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്ന സുപ്രധാന അധ്യായത്തിനാണ് ലണ്ടന്‍ വിപണിയില്‍ തുടക്കമായിരിക്കുന്നതെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ആകെ 14,124 കോടി രൂപയുടെ സുക്കൂക് പദ്ധതിയുടെ ഭാഗമായി അഞ്ചുവര്‍ഷ കാലാവധിയിലാണ് ബോണ്ട് പുറത്തിറക്കിയത്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പി ബോണ്ടിന് 'BB+' റേറ്റിങ്ങും മൂഡീസ് 'Ba2' റേറ്റിങ്ങുമാണ് നല്‍കിയിരിക്കുന്നത്. 7.125 ശതമാനമാണ് യീല്‍ഡ് നിരക്ക്. കമ്പനി ലക്ഷ്യമിട്ട തുകയുടെ 3.2 ഇരട്ടിയിലധികമായ 15,066 കോടി രൂപയുടെ നിക്ഷേപ താത്പര്യമാണ് അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരില്‍നിന്ന് ലഭിച്ചത്. ആകെ അപേക്ഷകളില്‍ 61 ശതമാനവും അന്താരാഷ്ട്ര നിക്ഷേപകരില്‍നിന്നായിരുന്നു. യുകെയില്‍നിന്ന് 34 ശതമാനവും യുഎസ് ഓഫ്ഷോര്‍ വിപണിയില്‍നിന്ന് 24 ശതമാനവും മറ്റ് ആഗോള വിപണികളില്‍നിന്ന് മൂന്ന് ശതമാനവും അപേക്ഷകള്‍ ലഭിച്ചു. ശേഷിക്കുന്ന 39 ശതമാനം നിക്ഷേപം ജിസിസി മേഖലയില്‍നിന്നാണ്.

ബോണ്ട് വഴി സമാഹരിക്കുന്ന തുക നിലവിലുള്ള സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനും ഗ്രൂപ്പിന്റെ തന്ത്രപ്രധാന വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി വിനിയോഗിക്കും. അത്യാധുനിക ചികിത്സാരീതികള്‍, മെഡിക്കല്‍ ഗവേഷണം, നിര്‍മിതബുദ്ധി, ആരോഗ്യസാങ്കേതികവിദ്യ എന്നിവയുടെ വികസനത്തിനും തുക ഉപയോഗിക്കും. യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലായി 20 ആശുപത്രികളും 41 മെഡിക്കല്‍ സെന്ററുകളും ഉള്‍പ്പെടെ 89 സ്ഥാപനങ്ങളാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

 
Other News in this category

 
 




 
Close Window