Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=109.8539 INR
ukmalayalampathram.com
Wed 22nd Jul 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസില്‍നിന്ന് യുവ മിഡ്വൈഫുമാരുടെ കൂട്ടരാജി; പ്രസവപരിചരണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍നിന്ന് രാജിവെക്കുന്ന യുവ മിഡ്വൈഫുമാരുടെ എണ്ണം വര്‍ധിക്കുന്നു. 35 വയസ്സ് തികയുന്നതിനുമുന്‍പുതന്നെ നിരവധി പേര്‍ ജോലി ഉപേക്ഷിക്കുന്നതോടെ പ്രസവപരിചരണ വിഭാഗങ്ങളിലെ ജീവനക്കാരുടെ ക്ഷാമം കൂടുതല്‍ രൂക്ഷമാവുകയാണ്. നിലവില്‍ത്തന്നെ എന്‍എച്ച്എസ് മെറ്റേണിറ്റി യൂണിറ്റുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യമാണുള്ളത്. യുവ മിഡ്വൈഫുമാര്‍ കൂട്ടത്തോടെ രാജിവെക്കുന്നത് അമ്മമാര്‍ക്കും നവജാതശിശുക്കള്‍ക്കും ലഭിക്കുന്ന പരിചരണത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. 2025-26 സാമ്പത്തികവര്‍ഷത്തില്‍ 34 വയസ്സും അതില്‍ താഴെയുമുള്ള 1,669 മിഡ്വൈഫുമാരാണ് ഇംഗ്ലണ്ടിലെ ആരോഗ്യസേവനം ഉപേക്ഷിച്ചത്. ഈ കാലയളവില്‍ എല്ലാ പ്രായവിഭാഗങ്ങളിലുമായി ആകെ 2,949 മിഡ്വൈഫുമാര്‍ ജോലി രാജിവെച്ചു.

ജോലി ഉപേക്ഷിച്ച യുവ മിഡ്വൈഫുമാരില്‍ 205 പേര്‍ 25 വയസ്സില്‍ താഴെയുള്ളവരാണ്. 655 പേര്‍ 25നും 29നും ഇടയില്‍ പ്രായമുള്ളവരും 809 പേര്‍ 30 മുതല്‍ 34 വയസ്സുവരെയുള്ളവരുമാണ്. 2014-15 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ യുവ മിഡ്വൈഫുമാരുടെ രാജിയില്‍ 59 ശതമാനം വര്‍ധനയുണ്ടായതായി എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. മെറ്റേണിറ്റി സേവനമേഖലയിലെ കടുത്ത ജോലിസമ്മര്‍ദമാണ് രാജികളുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രസവസംബന്ധമായ സങ്കീര്‍ണതകളും അപകടസാധ്യതകളും വര്‍ധിക്കുന്നതും ജീവനക്കാരുടെ ജോലിഭാരം ഉയര്‍ത്തുന്നുണ്ട്. അതേസമയം, മിഡ്വൈഫറി പഠനത്തിനുചേരുന്ന വിദ്യാര്‍ഥികളില്‍ നാലിലൊന്നോളം പേര്‍ മൂന്നുവര്‍ഷ ബിരുദകോഴ്സ് പൂര്‍ത്തിയാക്കുന്നില്ലെന്ന കണക്കുകളും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. 2021ല്‍ 3,565 വിദ്യാര്‍ഥികളാണ് കോഴ്സിന് ചേര്‍ന്നത്. എന്നാല്‍ 2024ല്‍ പഠനം പൂര്‍ത്തിയാക്കിയത് 2,725 പേര്‍ മാത്രമാണ്. ഇതനുസരിച്ച് 840 വിദ്യാര്‍ഥികള്‍ മിഡ്വൈഫ് യോഗ്യത നേടുന്നതിനുമുന്‍പുതന്നെ പഠനം അവസാനിപ്പിച്ചു. പുതിയ ജീവനക്കാരെ നിയമിക്കുന്നതിനൊപ്പം നിലവിലുള്ള മിഡ്വൈഫുമാരെ സേവനത്തില്‍ നിലനിര്‍ത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രസവപരിചരണ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window