Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 09th Nov 2026
 
 
UK Special
  Add your Comment comment
ജിസിഎസ്ഇ പഠനം നേരത്തെയാക്കരുത്, കീ സ്റ്റേജ് 3 പഠനരീതിയില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍
reporter

ലണ്ടന്‍: ജിസിഎസ്ഇ പരീക്ഷയ്ക്കുള്ള പഠനം നിശ്ചിത സമയത്തിന് മുമ്പ് ആരംഭിക്കരുതെന്ന് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നിര്‍ദേശം. ഇയര്‍ 7 മുതല്‍ 9 വരെയുള്ള കീ സ്റ്റേജ് 3 ഘട്ടത്തില്‍ പരീക്ഷാകേന്ദ്രിത പരിശീലനത്തിന്റെ പ്രാധാന്യം കുറച്ച് വൈവിധ്യമാര്‍ന്ന പഠനാനുഭവങ്ങള്‍ നല്‍കാനാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പദ്ധതി. കൗമാരത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടുള്ള താല്‍പര്യം കുറയുന്നത് ഹാജരിനെയും പഠനനേട്ടങ്ങളെയും ബാധിക്കുന്നതായി രണ്ട് അവലോകനങ്ങളില്‍ കണ്ടെത്തിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ആദ്യ മൂന്ന് വര്‍ഷങ്ങളിലെ പഠനരീതി പരിഷ്‌കരിക്കുന്നത്.

മുന്‍ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ കാലത്ത് ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുകയും പരീക്ഷകളുടെ കാഠിന്യം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇയര്‍ 11ന്റെ അവസാനം ജിസിഎസ്ഇ പരീക്ഷകള്‍ കേന്ദ്രീകരിച്ചതോടെ വിദ്യാര്‍ഥികളെ നേരത്തേതന്നെ പരീക്ഷയ്ക്കായി ഒരുക്കുന്ന രീതി സ്‌കൂളുകളില്‍ വ്യാപിച്ചു. കീ സ്റ്റേജ് 3ന് വ്യക്തമായ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ നല്‍കി ഈ പ്രവണത മാറ്റാനാണ് ലേബര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പഠനത്തോടുള്ള കൗതുകവും പങ്കാളിത്തവും വളര്‍ത്തുന്ന അനുഭവങ്ങള്‍ ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്നാണ് സ്‌കൂളുകള്‍ക്കുള്ള നിര്‍ദേശം.

 
Other News in this category

 
 




 
Close Window