ലണ്ടന്‍: ലണ്ടനിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യന്‍ ഡൈനിംഗ് സെന്ററാണ്, വീരസ്വാമി റെസ്റ്റോറന്റ്. 1926 ഏപ്രിലില്‍ എലിസബത്ത് രണ്ടാമന്റെ ജന്മദിനത്തിലാണ് ആദ്യമായി റെസ്റ്റോറന്റ് തുറന്നത്. മര്‍ലോണ്‍ ബ്രാന്‍ഡോ മുതല്‍ അന്തരിച്ച രാജ്ഞി വരെ ഈ റെസ്റ്റോറന്റില്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നിലവിലെ മോണാര്‍ക്കിന്റെ പ്രോപ്പര്‍ട്ടി ഡെവലപ്പറുമായുള്ള ഒരു തര്‍ക്കം സ്ഥാപനത്തിന്റെ 100-ാം വാര്‍ഷികത്തിന് തൊട്ടുമുമ്പ് ലണ്ടനിലെ ഏറ്റവും പഴക്കമേറിയ റെസ്റ്റോറന്റിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നു.
വീരസ്വാമി റെസ്റ്റോറന്റ് സ്ഥിതിചെയ്യുന്ന കെട്ടിടമായ വിക്ടറി ഹൗസിന്റെ ഉടമസ്ഥതയിലുള്ള ക്രൗണ്‍ എസ്റ്റേറ്റ്, കരാര്‍ നീട്ടുന്നത് തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചു. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലെ ഓഫീസുകള്‍ക്കുള്ള ഗ്രൗണ്ട് ഫ്ലോര്‍ നീട്ടുന്നതിന് റെസ്റ്റോറന്റ് സ്ഥലം തിരികെ എടുക്കണമെന്ന് ക്രൗണ്‍ എസ്റ്റേറ്റ് ആവശ്യപ്പെട്ടു. വീരസ്വാമിയുടെ സഹ ഉടമയായ രഞ്ജിത് മത്രാണി കാലാവധി നീട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചു. റെസ്റ്റോറന്റിനായി ഒരു ബദല്‍ സ്ഥലം കണ്ടെത്തും വരെ ക്രൗണ്‍ എസ്റ്റേറ്റ് ,റെസ്റ്റോറന്റിനെ അവിടെ തന്നെ തുടരാന്‍ അനുവദിക്കണം അല്ലെങ്കില്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടേണ്ടിവരുമെന്നും രഞ്ജിത് മത്രാണി പറഞ്ഞു.