Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ അമേരിക്കന്‍ ബി-1ബി ലാന്‍സര്‍ ബോംബറുകള്‍
reporter

ലണ്ടന്‍: പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ, ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വ്യാപകമായ വ്യോമാക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ പ്രഹരശേഷിയുള്ള ബി-1ബി ലാന്‍സര്‍ സ്ട്രാറ്റജിക് ബോംബറുകള്‍ ബ്രിട്ടനില്‍ വിന്യസിച്ചു. ഗ്ലൗസെസ്റ്റര്‍ഷെയറിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിലാണ് ഈ ബോംബറുകള്‍ എത്തിയത്.

പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നതനുസരിച്ച്, ഇത് അമേരിക്ക ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്. ദീര്‍ഘദൂര പ്രഹരശേഷിയുള്ള ഈ ബോംബറുകള്‍ എത്തിയതോടെ പശ്ചിമേഷ്യയിലെ ഏത് ലക്ഷ്യസ്ഥാനവും തകര്‍ക്കാന്‍ അമേരിക്കയ്ക്ക് കഴിയും.

ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബി-1ബി ലാന്‍സര്‍, വലിയ അളവില്‍ കൃത്യതയാര്‍ന്ന JDAM, പ്രിസിഷന്‍ ബോംബുകള്‍, ലേസര്‍ ഗൈഡഡ് ബോംബുകള്‍, AGM-158 മിസൈലുകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ളതാണ്. കരയിലെ ലക്ഷ്യങ്ങള്‍ക്കൊപ്പം കടലിലെ കപ്പലുകളെയും തകര്‍ക്കാന്‍ പ്രത്യേക ശേഷിയുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ താവളങ്ങള്‍ ഇറാന്റെ മിസൈല്‍ പരിധിയിലായതിനാല്‍, അമേരിക്ക നാറ്റോ അംഗമായ ബ്രിട്ടനിലെ ഫെയര്‍ഫോര്‍ഡ് ബേസ് സുരക്ഷിതമായ 'ഫോര്‍വേഡ് ഓപ്പറേറ്റിങ് ബേസ്' ആയി തെരഞ്ഞെടുത്തു. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ശക്തമായ വ്യോമാക്രമണത്തിനുള്ള സജ്ജീകരണങ്ങളാണ് അമേരിക്ക ഒരുക്കുന്നത്.

യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സഖ്യകക്ഷികള്‍ക്ക് അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന ഉറപ്പ് നല്‍കാനും ഈ നീക്കം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ബി-1ബി ലാന്‍സര്‍ വിമാനങ്ങള്‍ ബ്രിട്ടനില്‍ എത്തിയത്, ഇറാന്‍-അമേരിക്ക സംഘര്‍ഷം കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ വ്യക്തമായ സൂചനയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

 
Other News in this category

 
 




 
Close Window