Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6281 INR  1 EURO=108.2603 INR
ukmalayalampathram.com
Tue 30th Jun 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ നയങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ചില നിര്‍ബന്ധിത വിദ്യാഭ്യാസ നയങ്ങള്‍ പുനഃപരിശോധിച്ച് അവയില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയില്‍ പാഠ്യവിഷയങ്ങള്‍ അവതരിപ്പിക്കണമെന്നതാണ് പ്രധാന ലക്ഷ്യം. മാതാപിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകള്‍ പരിഗണിച്ച് നിരവധി സംഘടനകള്‍ വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ മാനസിക വളര്‍ച്ചയും സാമൂഹിക സാഹചര്യങ്ങളും ഉള്‍പ്പെടുത്തി പഠനരീതി വേണമെന്ന ആവശ്യവും ശക്തമാണ്.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അലര്‍ജി അവബോധ പരിശീലനം (Allergy training) അധ്യാപകരടക്കമുള്ള എല്ലാ സ്‌കൂള്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധമാക്കാന്‍ പദ്ധതിയിടുന്നതാണ് ഏറ്റവും ശ്രദ്ധേയമായ നീക്കം. ഭക്ഷണ അലര്‍ജി പോലുള്ള അടിയന്തിര ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍ അതിവേഗം തിരിച്ചറിയാനും ആവശ്യമായ പ്രഥമശുശ്രൂഷ നല്‍കാനും പരിശീലനം സഹായിക്കും. അലര്‍ജിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയല്‍, അടിയന്തിര സാഹചര്യങ്ങളില്‍ EpiPen ഉപയോഗിക്കുന്ന വിധം, കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും, ചില വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ സ്‌കൂളുകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉയര്‍ത്തുന്നു. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത മാസങ്ങളില്‍ പുറത്തിറങ്ങുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്

 
Other News in this category

 
 




 
Close Window