Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8497 INR  1 EURO=102.1033 INR
ukmalayalampathram.com
Sun 26th Oct 2025
 
 
UK Special
  Add your Comment comment
വിസ നിയമലംഘനം: ലണ്ടന്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഫ്രാന്‍സെസ്‌ക ഓര്‍സിനിയെ ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചു
reporter

ന്യൂഡല്‍ഹി: വിസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ ഹിന്ദി പണ്ഡിതയും സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ പ്രൊഫസര്‍ എമെറിറ്റസുമായ ഫ്രാന്‍സെസ്‌ക ഓര്‍സിനിയെ ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചു. തിങ്കളാഴ്ച ഹോങ്കോങ്ങില്‍ നിന്ന് എത്തിയ ഉടന്‍ തന്നെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ തിരിച്ചയച്ചത്.

2025 മാര്‍ച്ചുമുതല്‍ വിസ നിയമലംഘകരുടെ 'കരിമ്പട്ടികയില്‍' ഉള്‍പ്പെട്ടിരുന്ന ഓര്‍സിനി, ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. ടൂറിസ്റ്റ് വിസയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമില്ലെന്നും, ഈ നിബന്ധനകള്‍ ലംഘിച്ചതിനാലാണ് തിരിച്ചയച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തില്‍ വിസ നിബന്ധനകള്‍ ലംഘിക്കുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ആഗോളതലത്തില്‍ സാധാരണ നടപടിയാണെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഈ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചു. ''ഓര്‍സിനി ഇന്ത്യന്‍ സാഹിത്യത്തിലെ മഹത്തായ പണ്ഡിതയാണ്. അവരെ തിരിച്ചയച്ചത് ഒരു കാരണം പോലുമില്ലാതെ എടുത്ത, ഭ്രാന്തചിന്തയുള്ളതും വിഡ്ഢിത്തമുള്ളതുമായ ഒരു സര്‍ക്കാരിന്റെ അടയാളമാണ്,'' എന്നാണ് ഗുഹയുടെ വിമര്‍ശനം.

ഓര്‍സിനി അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത് 2024 ഒക്ടോബറിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window