Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വീട്ടു മുറ്റത്തു പൂക്കളങ്ങള്‍; ഓണക്കോടി എടുക്കാന്‍ എങ്ങും തിരക്ക്: ഓണാഘോഷത്തിന്റെ മേളങ്ങളിലേക്ക് മലയാളികള്‍
Text By: UK Malayalam Pathram
ഓണക്കാലം എത്തിയതോടെ സംസ്ഥാനത്തെ പൂവിപണി സജീവമായി. ചിങ്ങം ഒന്നുമുതല്‍ നാടെങ്ങും പൂക്കളങ്ങള്‍ നിറഞ്ഞു തുടങ്ങിയെങ്കിലും ഇത്തവണ പൂക്കള്‍ക്ക് വിപണിയില്‍ പൊന്നുംവിലയാണ്. മഴക്കുറവ് മൂലം തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും പ്രധാന പൂകൃഷി കേന്ദ്രങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഇതോടെ ഓണപ്പൂക്കളം ഒരുക്കാന്‍ ഇത്തവണ മലയാളിക്ക് കീശ കാലിയാക്കേണ്ടിവരുമെന്ന് ചുരുക്കം.
ഇത്തവണ ഓണവിപണിയിലെ ഏറ്റവും വിലയേറിയ താരം അരളിയാണ്. കോഴിക്കോട് വിപണിയില്‍ അരളിക്ക് കിലോയ്ക്ക് ശരാശരി 600 രൂപ വരെ വിലയുണ്ട്. മറ്റ് ജില്ലകളിലും 300 മുതല്‍ 450 രൂപ വരെയാണ് അരളിക്ക് ഈടാക്കുന്നത്. മുല്ലപ്പൂവിനും പിച്ചിപ്പൂവിനും കിലോയ്ക്ക് 1000 മുതല്‍ 2000 രൂപ വരെയാണ് നിലവിലെ വില. ആഘോഷങ്ങളും കല്യാണങ്ങളും സജീവമാകുന്നതോടെ മുല്ലപ്പൂവില 3000 രൂപ വരെ ഉയര്‍ന്നേക്കാമെന്ന് വ്യാപാരികള്‍ പറയുന്നു.
ഓറഞ്ച്, മഞ്ഞ ചെണ്ടുമല്ലികള്‍ക്ക് വിപണിയില്‍ 80 മുതല്‍ 180 രൂപ വരെയാണ് വില. ജമന്തിക്ക് 200 മുതല്‍ 500 രൂപ വരെയും വാടാമല്ലിക്ക് 160 മുതല്‍ 300 രൂപ വരെയും ഈടാക്കുന്നുണ്ട്. പനിനീര്‍പ്പൂവിന് 200 മുതല്‍ 400 രൂപ വരെയാണ് ശരാശരി വില.
 
Other News in this category

 
 




 
Close Window