|
1993-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ഹോട്ടലില്‍ വെച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തതായി മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ബിയാട്രിസ് കിയൂലിന്റെ വെളിപ്പെടുത്തല്‍. ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പീപ്പിള്‍.കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സെക്‌സ് ട്രാഫിക്കിംഗ് കേസില്‍ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീന്റെ ശൃംഖലയുമായി ട്രംപിനുള്ള ബന്ധങ്ങളെക്കുറിച്ച് ഈ റിപ്പോര്‍ട്ട് പരിശോധിക്കുന്നു.
എന്നാല്‍, ഈ ആരോപണങ്ങള്‍ അസത്യമാണെന്ന് വ്യക്തമാക്കിയ വൈറ്റ് ഹൗസ്, കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ട് പ്രസിഡന്റിനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രേരിത ശ്രമമാണെന്ന് പറഞ്ഞ് തള്ളി.
റിപ്പോര്‍ട്ടില്‍ കിയൂലിന്റെ വെളിപ്പെടുത്തലുകള്‍ വിശദീകരിക്കുകയും, ട്രംപും എപ്സ്റ്റീനും മറ്റുള്ളവരും ചേര്‍ന്ന് 'ഡോണള്‍ഡ് ജെ ട്രംപ് അമേരിക്കന്‍ ഡ്രീം പേജന്റ്' എന്ന സൗന്ദര്യമത്സരത്തെ 16-നും 22-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കാനുള്ള ഇടമാക്കി മാറ്റിയെന്ന അവകാശവാദങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നു. |