Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
 
 
Teens Corner
  Add your Comment comment
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ വിപുലമായ നാടകോത്സവവും ഓള്‍ യുകെ / യൂറോപ്പ് നാടക മത്സരവും 2027 ഫെബ്രുവരിയില്‍ ലണ്ടനില്‍ സംഘടിപ്പിക്കുന്നു.
Text By: UK Malayalam Pathram
മലയാള നാടകകലയുടെയും നാടകവേദിയുടെയും വളര്‍ച്ചയും പ്രചാരണവും ലക്ഷ്യമിട്ട് കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ വിപുലമായ നാടകോത്സവവും ഓള്‍ യുകെ / യൂറോപ്പ് നാടക മത്സരവും 2027 ഫെബ്രുവരിയില്‍ ലണ്ടനില്‍ സംഘടിപ്പിക്കുന്നു. യുകെയിലെയും യൂറോപ്പിലെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടകസമിതികള്‍ക്കും കലാസംഘങ്ങള്‍ക്കും നാടകപ്രവര്‍ത്തകര്‍ക്കും തങ്ങളുടെ കലാപരമായ കഴിവുകളും സര്‍ഗാത്മക മികവും അവതരിപ്പിക്കാനുള്ള മികച്ച വേദിയായിരിക്കും ഈ നാടകോത്സവം.

പ്രവാസലോകത്ത് മലയാള നാടകവേദിക്ക് കൂടുതല്‍ പ്രചാരവും സ്വീകാര്യതയും നേടിക്കൊടുക്കുക, പുതിയ തലമുറയില്‍ നാടകാഭിരുചി വളര്‍ത്തുക, കഴിവുറ്റ കലാകാരന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. നാടകമെന്ന കലാരൂപത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം, വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന മലയാളി നാടകസംഘങ്ങളെ ഒരേ വേദിയില്‍ ഒന്നിപ്പിക്കാനും ഈ പരിപാടി വഴിയൊരുക്കും.

നാടകാവതരണങ്ങള്‍ക്കപ്പുറം നാടകകലയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. നാടക ചര്‍ച്ചകള്‍, തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പുകള്‍, അഭിനയ പരിശീലന ശില്‍പശാലകള്‍ (Acting Workshops), അഭിനയ-സംവിധാന മേഖലകളിലെ പരിശീലന പരിപാടികള്‍ എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. നാടക-സിനിമാ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. നാടകപ്രവര്‍ത്തകര്‍ക്കും പുതുതലമുറയിലെ കലാപ്രതിഭകള്‍ക്കും പ്രമുഖരുമായി സംവദിക്കാനും അനുഭവങ്ങളും അറിവുകളും പങ്കുവെക്കാനും ഇത് അവസരമൊരുക്കും.

വ്യത്യസ്ത പ്രമേയങ്ങളും ജീവിതാനുഭവങ്ങളും സാമൂഹിക വിഷയങ്ങളും ആവിഷ്‌കരിക്കുന്ന നാടകാവതരണങ്ങളിലൂടെ കലാപരമായ മികവിന്റെയും സര്‍ഗാത്മകതയുടെയും വേറിട്ട അനുഭവമായിരിക്കും ഈ നാടകോത്സവം സമ്മാനിക്കുക.

നാടക-സിനിമാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ ആദരിക്കുന്നതിനും അവരുടെ കലാപരമായ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുന്നതിനുമായി പ്രത്യേക പുരസ്‌കാരങ്ങളും നാടകോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തും. നാടക-സിനിമാ രംഗങ്ങളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്നവരും അഭിനയം, സംവിധാനം, രചന, സാങ്കേതിക മേഖലകള്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരുമായ പ്രതിഭകളെ ഈ പുരസ്‌കാരങ്ങളിലൂടെ ആദരിക്കും.

നാടകോത്സവത്തിലെ പ്രധാന ആകര്‍ഷണമായ ഓള്‍ യുകെ / യൂറോപ്പ് നാടക മത്സരത്തില്‍ മികച്ച നാടകാവതരണങ്ങള്‍ക്കായി ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് £1,000, രണ്ടാം സ്ഥാനത്തിന് £500, മൂന്നാം സ്ഥാനത്തിന് £250 എന്നിങ്ങനെയാണ് സമ്മാനത്തുക. ഇതോടൊപ്പം മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ തുടങ്ങി വിവിധ വ്യക്തിഗത വിഭാഗങ്ങളിലും പുരസ്‌കാരങ്ങളും ട്രോഫികളും സമ്മാനങ്ങളും നല്‍കുന്നതാണ്.
നാടകാവതരണങ്ങളുടെ കലാപരമായ മികവും കലാകാരന്മാരുടെ വ്യക്തിഗത പ്രകടനങ്ങളും വിലയിരുത്തി അര്‍ഹരായവര്‍ക്ക് അംഗീകാരം നല്‍കും.

നാടകത്തെ സ്നേഹിക്കുന്നവര്‍ക്കും അഭിനയത്തിലും നാടകസംവിധാനത്തിലും താല്‍പര്യമുള്ളവര്‍ക്കും തങ്ങളുടെ കഴിവുകള്‍ വിശാലമായൊരു വേദിയില്‍ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണിത്. യുകെയിലെയും യൂറോപ്പിലെയും നാടകസമിതികള്‍ക്കും കലാസംഘങ്ങള്‍ക്കും ഈ സാംസ്‌കാരിക മഹോത്സവത്തില്‍ പങ്കുചേരാന്‍ കലാഭവന്‍ ലണ്ടന്‍ സ്വാഗതം ചെയ്യുന്നു.

മലയാള നാടകവേദിയുടെ പാരമ്പര്യവും സമകാലികമായ കലാപരമായ പരീക്ഷണങ്ങളും ഒരുമിച്ചുചേരുന്ന ഈ നാടകോത്സവം പ്രവാസി മലയാളികളുടെ കലാ-സാംസ്‌കാരിക രംഗത്ത് പുതിയൊരു അധ്യായം തുറക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാടകകലയെ സ്നേഹിക്കുന്ന എല്ലാ കലാസമിതികളെയും കലാകാരന്മാരെയും നാടകപ്രവര്‍ത്തകരെയും ഈ മഹോത്സവത്തിലേക്ക് കലാഭവന്‍ ലണ്ടന്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും:KALABHAVAN LONDON: 07841613973Kalabhavanlondon@gmail.comwww.Kalabhavanlondon.com
 
Other News in this category

 
 




 
Close Window