Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 02nd Nov 2026
 
 
Teens Corner
  Add your Comment comment
രണ്ടാം വിവാഹത്തിന് റിമി: ഒരഭിനേതാവോ ഗായകനോ പ്രശസ്തനായ ഒരാളോ ഒരു കോടീശ്വരനോ അല്ല - റിമി
Text By: UK Malayalam Pathram
പ്രിയ ഗായികയാണ് റിമി ടോമി സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ്. രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുകയാണ് റിമി. യൂട്യൂബ് ചാനലിലൂടെയാണ് അറിയിച്ചിട്ടുള്ളത്. 'അഭിനേതാവോ ഗായകനോ പ്രശസ്തനായ ഒരാളോ കോടീശ്വരനായ ആളോ ഒന്നുമല്ല' റിമി പറയുന്നു.
ഞാന്‍ ഭയങ്കര സന്തോഷത്തിലാണ് അതിലൊരു സംശയവും വേണ്ട. പക്ഷേ ഒരു പാട്ണര്‍ എന്നൊരു വിടവ് എപ്പോഴും വേറെ ഉണ്ട്. പാട്ണറിന് മാത്രമേ ആ വിടവ് നികത്താന്‍ പറ്റുകയുള്ളൂ. അങ്ങനെയിരിക്കെ 2026 ല്‍ എന്റെ ജീവിതത്തിലേക്ക് ഒരാള്‍ വന്നു. ആരാണ്, എന്താണ് എന്നൊക്കെയുള്ളത് നിങ്ങളോട് ഞാന്‍ കൃത്യമായി പറയാം. ഒരു കാര്യം ഞാന്‍ പറയാം, ഒരഭിനേതാവോ ഗായകനോ പ്രശസ്തനായ ഒരാളോ ഒരു കോടീശ്വരനോ അങ്ങനെയൊന്നുമല്ല.
ദേഷ്യം, വാശി, സ്നേഹം, വിഷമം, അഹങ്കാരം അങ്ങനെ എല്ലാ നല്ല വശവും ചീത്ത വശവും കുറച്ചു നാളുകൊണ്ട് നമ്മള്‍ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കി. അതിലുപരി എനിക്ക് നല്ല മനസമാധാനം കിട്ടി. നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നിയപ്പോഴാണ് ഞാനീ തീരുമാനം എടുക്കുന്നത്.
കരിയറിലായാലും വ്യക്തിജീവിതത്തിലായാലും എല്ലാത്തിലുമൊരു വളര്‍ച്ചയുണ്ടാകുമെന്ന് ചില ആളുകളെ കാണുമ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ അടുത്തിടപഴകുമ്പോള്‍ ദൈവം നമുക്ക് കൊണ്ട തന്നതുപോലെ തോന്നിപ്പിക്കുന്ന, അങ്ങനെ തോന്നിപ്പിക്കാറുണ്ട്. എല്ലാവരും വലിയ പ്രതീക്ഷയിലാണ് ജീവിതം തുടങ്ങുന്നത്. എനിക്കും അങ്ങനെ തോന്നിയ ഒരു കാര്യമാണ്. - റിമി പറയുന്നു.
 
Other News in this category

 
 




 
Close Window