|
കശ്മീര്‍ താഴ്വരയില്‍ സജീവമായിരുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ അവസാനത്തെ പ്രാദേശിക ഭീകരന്‍ ലത്തീഫ് ഭട്ടിനെ വധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ന് പുലര്‍ച്ചെ കുല്‍ഗാമില്‍ നടന്ന പ്രത്യേക സൈനിക ഓപ്പറേഷനിലാണ് ഭട്ടിനെ വധിച്ചത്. ജമ്മു കശ്മീര്‍ പോലീസ് , ഇന്ത്യന്‍ ആര്‍മി, സിആര്‍പിഎഫ്, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുടെ സംയുക്ത നീക്കത്തിലൂടെയാണ് ഭട്ടിനെ വധിച്ചത്.
ഇയാളുടെ കൂട്ടാളിയും ഭീകരനുമായ ഉമര്‍ നിസാറിനെ തൊട്ടുതലേദിവസം കുല്‍ഗാമില്‍ വെച്ചുതന്നെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ തമ്മിലുള്ള മികച്ച ഏകോപനമാണ് ഈ ഓപ്പറേഷനില്‍ ഉടനീളം പ്രകടമായത്. ധീരമായ ഈ മുന്നേറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജമ്മു കശ്മീര്‍ പോലീസ്, കരസേന, സിആര്‍പിഎഫ് ജവാന്മാര്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരെ രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്നും അമിത് ഷാ പ്രസ്താവനയില്‍ പറഞ്ഞു. |