Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 11th Nov 2026
 
 
Teens Corner
  Add your Comment comment
യുകെയിലെ സ്ലോയില്‍ ഉള്ള ഹിന്ദു ക്ഷേത്രത്തില്‍ അയ്യപ്പ പൂജ നടത്തുന്നു: ഭക്തിനിര്‍ഭരമായ പടിപൂജ, ദീപാരാധന, വിളക്ക് പൂജ, പുഷ്പാഞ്ജലി
Text By: UK Malayalam Pathram
സ്ലോ ഹിന്ദു ക്ഷേത്രത്തില്‍ നവംബര്‍ 21ന് അയ്യപ്പ പൂജയും ഭക്തിനിര്‍ഭരമായ വിവിധ ആചാരാനുഷ്ഠാനങ്ങളും സംഘടിപ്പിക്കുന്നു. വൈകുന്നേരം 3.30 മുതല്‍ ആരംഭിക്കുന്ന ചടങ്ങുകളില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കവയിത്രി മീര കമലയും, ചലച്ചിത്ര നടനും കലാകാരനും സംവിധായകനുമായ മനോജ് ശിവയും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കം കുറിക്കും.

പുരോഹിതന്‍ ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പൂജകള്‍ വിനായക പൂജയോടെ ആരംഭിക്കും. തുടര്‍ന്ന് ഭജന, വിളക്ക് പൂജ, പുഷ്പാഞ്ജലി, പടിപൂജ, ദീപാരാധന എന്നീ വിശേഷാല്‍ ചടങ്ങുകള്‍ നടക്കും. ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ അയ്യപ്പ സ്വാമിയുടെ മംഗളകരമായ ഹരിവരാസനത്തോടെ സമാപിക്കും.

പ്രശസ്ത ഗായകനും അയ്യപ്പഭക്തനുമായ സദാനന്ദന്റെ നേതൃത്വത്തിലുള്ള ഭജനസംഘമായ തത്വമസി അയ്യപ്പ ഭജന്‍സ് പരമ്പരാഗത അയ്യപ്പ ഭജനകള്‍ അവതരിപ്പിക്കും. ഭക്തിനിര്‍ഭരമായ ഈ ഭജനസന്ധ്യ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.

മിനി, സ്മിത, രഞ്ജിത ചോവല്ലൂര്‍, സതീഷ് നായര്‍, അഭിലാഷ് കുമാര്‍, മനോജ് മാധവന്‍, സായി അയ്യര്‍, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം.

അയ്യപ്പ ഭക്തിയും ആത്മീയ ചൈതന്യവും നിറഞ്ഞ ഈ ആഘോഷത്തില്‍ സ്ലോയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ അയ്യപ്പ ഭക്തരെയും കുടുംബസമേതം പങ്കുചേരാന്‍ സംഘാടകര്‍ സ്നേഹപൂര്‍വം ക്ഷണിച്ചു.

Contact: 07728544849
 
Other News in this category

 
 




 
Close Window