Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 13th Nov 2026
 
 
Teens Corner
  Add your Comment comment
ഭാരതപ്പുഴയുടെ തീരത്ത് 2027ല്‍ മാഘമഹോത്സവത്തിന് ഒരുക്കം തുടങ്ങി: 1001 അംഗങ്ങളടങ്ങിയ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
Text By: UK Malayalam Pathram
2027ലെ മാഘമഹോത്സവത്തിന് മുന്നോടിയായി 1001 അംഗങ്ങളടങ്ങിയ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന് സമീപത്തെ ചടങ്ങിലാണ് സംഘാടക സമിതിയെ പ്രഖ്യാപിച്ചത്. മാതാ അമൃതാനന്ദമയീ ദേവിയാണ് സംഘാടക സമിതി മുഖ്യ രക്ഷാധികാരി. മെട്രോമാന്‍ പത്മവിഭൂഷണ്‍ ഇ. ശ്രീധരന്‍ ചെയര്‍മാനായ സംഘാടക സമിതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, ജസ്റ്റിസ് കെ ടി ശങ്കരന്‍, ജസ്റ്റിസ് പി എന്‍ രവീന്ദ്രനാഥ്, ജസ്റ്റിസ് എം രാമചന്ദ്രന്‍, ഡോ.കെ എസ് രാധാകൃഷ്ണന്‍, കെ പി ശശികല, ഡോ. ലക്ഷ്മീകുമാരി, പത്മ അവാര്‍ഡ് ജേതാക്കളായ കൈതപ്രം ദാമോദരന്‍, രാമചന്ദ്ര പുലവര്‍, കുഞ്ഞോന്‍ മാസ്റ്റര്‍, ബാലന്‍ പൂതേരി തുടങ്ങിയവരും രക്ഷാധികാരികളായി ഉണ്ട്.
സന്യാസി മണ്ഡലം, ആചാര്യമണ്ഡലം, നേതൃ മണ്ഡലം എന്നിങ്ങനെ മൂന്നായി തിരിച്ചുകൊണ്ടാണ് 1001 അംഗങ്ങടങ്ങിയ കമ്മിറ്റി പ്രവര്‍ത്തിക്കുക. ആചാര്യ മണ്ഡലത്തില്‍ ഭാരതത്തിലെ 4 ശങ്കര മഠങ്ങളിലെ പ്രതിനിധികളും, കേരളത്തിലുള്ള ശങ്കര മഠങ്ങളിലെ ആചാര്യമാരും ഉണ്ടാകും. വി ആര്‍ രാജശേഖരന്‍, ആചാര്യ എം ആര്‍ രാജേഷ് എന്നിവരും രക്ഷാധികാരികളായിരിക്കും.
40 വിഭാഗങ്ങളായി തിരിച്ചായിരിക്കും സംഘാടക സമിതിയുടെ പ്രവര്‍ത്തനമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാഘമെന്നത് ഒരു പക്ഷത്തില്‍ തീരേണ്ട ഉത്സവമാണ്. അതുകൊണ്ട് തന്നെ 28 ദിവസത്തിനകം ഉത്സവം പൂര്‍ത്തീകരിക്കും വിധമാണ് ക്രമീകരിക്കുകയെന്നും നൂറ്റാണ്ടുകളായി നടന്നുവന്നിരുന്ന മാഘ മഹോത്സവം അപ്രകാരമായിരുന്നെന്നും ചിദാനന്ദപുരി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window