|
നെടുമ്പാശേരി വിമാനത്താവള റോഡില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച കേസില്‍ കൂടുതല്‍ പരിശോധന. മിനികൂപ്പര്‍ വാഹനം പരിശോധിച്ച് BMW സാങ്കേതിക വിഭാഗം. ഒരാഴ്ചയ്ക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. ഡല്‍ഹി യില്‍ നിന്നാണ് സാങ്കേതിക വിദഗ്ധരെത്തിയത്. അപകടം നടക്കുമ്പോള്‍, കാര്‍ ബ്രേക്ക് ചെയ്തിരുന്നോ എന്നറിയാനാണ് പരിശോധന നടത്തിയത്.
കുറ്റപത്രം ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതി സുഹൈലിനെ നാളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും. ഒക്ടോബര്‍ 11 ന് പുലര്‍ച്ചെ 1.45ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഒന്നാം പ്രതി സുഹൈല്‍ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേരാണ് മരിച്ചത്. വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സ്വദേശി ഇയാസ് എന്നിവരാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാറിടിച്ച് തല്‍ക്ഷണം മരിച്ചത്. |