Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Nov 2026
 
 
Teens Corner
  Add your Comment comment
സൗപര്‍ണിക നായര്‍ സെലിബ്രിറ്റി അതിഥി; പതിനേഴാമത് യുക്മ ദേശീയ കലാമേള 7ന് ചെല്‍റ്റന്‍ഹാമില്‍
Text By: Kurian George
ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷന്‍ റിയാലിറ്റി ഷോയായ Britain's Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപര്‍ണിക നായര്‍ പതിനേഴാമത് യുക്മ ദേശീയ കലാമേളയില്‍ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബര്‍ 07 ശനിയാഴ്ച ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാം ക്ലീവ് സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാര്‍ നഗറില്‍ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപര്‍ണിക നായര്‍ അതിഥിയായി എത്തുന്നത്.

കേരള സര്‍ക്കാരിലെ സാംസ്‌കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യുന്ന ദേശീയ കലാമേളയില്‍, ബ്രിട്ടീഷ് സംഗീതരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സൗപര്‍ണിക നായരുടെ സാന്നിധ്യം യുകെയിലെ മലയാളി സമൂഹത്തിനും കലാമേളയില്‍ പങ്കെടുക്കുന്ന നൂറുകണക്കിന് യുവകലാപ്രതിഭകള്‍ക്കും ആവേശകരമായ അനുഭവമായിരിക്കും.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സംഘടിപ്പിക്കുന്ന ദേശീയ കലാമേള, പ്രവാസലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാമത്സരങ്ങളില്‍ ഒന്നാണ്. ഒക്ടോബറില്‍ നടന്ന റീജിയണല്‍ കലാമേളകളില്‍ വിജയികളായ നൂറുകണക്കിന് കലാകാരന്മാരും കലാകാരികളുമാണ് ദേശീയ വേദിയില്‍ മാറ്റുരയ്ക്കുന്നത്.

യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആതിഥേയത്വത്തില്‍ ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പതിനേഴാമത് ദേശീയ കലാമേള ചരിത്രവിജയമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര നടന്‍ സലിംകുമാറിന്റെ സ്മരണാര്‍ത്ഥം നാമകരണം ചെയ്ത സലിംകുമാര്‍ നഗര്‍ നവംബര്‍ 07ന് യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഗമവേദിയായി മാറും.യുകെ വാര്‍ത്തകള്‍

കേരളത്തിന്റെ കലാപാരമ്പര്യവും പ്രവാസി മലയാളികളുടെ പുതുതലമുറയുടെ കഴിവുകളും ആഘോഷിക്കുന്ന ഈ മഹത്തായ കലോത്സവത്തിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാരെയും കലാകാരികളെയും മാതാപിതാക്കളെയും അധ്യാപകരെയും കലാപ്രേമികളെയും യുക്മ പ്രവര്‍ത്തകരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി യുക്മ ട്രഷറര്‍ ഷീജോ വര്‍ഗീസ്, ദേശീയ കലാമേള കണ്‍വീനര്‍ വര്‍ഗീസ് ഡാനിയല്‍ (വൈസ് പ്രസിഡന്റ്), സ്മിത തോട്ടം (വൈസ് പ്രസിഡന്റ്), സണ്ണിമോന്‍ മത്തായി (ജോയിന്റ് സെക്രട്ടറി), റെയ്മോള്‍ നിധീരി (ജോയിന്റ് സെക്രട്ടറി), പീറ്റര്‍ താണോലില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window