Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Nov 2026
 
 
Teens Corner
  Add your Comment comment
വടക്കന്‍ ഇംഗ്ലണ്ടിലെ ലിങ്കണില്‍ അയ്യപ്പ പൂജ: രണ്ടാം വര്‍ഷം നടക്കുന്ന പൂജയ്ക്ക് പ്രതീക്ഷിക്കുന്നത് ഭക്തജന പ്രവാഹം: ഈമാസം 22ന് വൈകിട്ട് മൂന്നു മണി മുതലാണ് അയ്യപ്പ പൂജ
Text By: Sreekumar Panthalam
ബ്രിട്ടനില്‍ എവിടെ ചെന്നാലും അയ്യപ്പ ഭക്തരെ കണ്ടെത്താന്‍ പ്രയാസം ഇല്ലാത്ത കാലം ആയതോടെ വടക്കന്‍ നാടുകളിലും അയ്യപ്പ പൂജകള്‍ സജീവമാകുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ ലിങ്കണില്‍ രണ്ടാം വര്ഷം നടക്കുന്ന അയ്യപ്പ പൂജയിലേക്ക് നൂറുകണക്കിന് ഭകതരെത്തും എന്നുറപ്പായിരിക്കുകയാണ്. തണുത്തുറഞ്ഞ വൃശ്ചിക സന്ധ്യയെ ശരണം വിളിയുടെ കര്‍പ്പൂരാഴിയാക്കി മാറ്റുവാന്‍ ഉള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി മുന്നേറുകയാണ്.

അനേകം മലയാളി കുടുംബങ്ങള്‍ ഈ പ്രദേശത്തു എത്തിയിരിക്കുന്നതിനാല്‍ വലിയ ആവേശത്തോടെയാണ് രണ്ടാം വര്‍ഷത്തെ അയ്യപ്പ പൂജയ്ക്ക് ഭക്തര്‍ കാത്തിരിക്കുന്നത്. ലിങ്കനോട് ചേര്‍ന്ന് കിടക്കുന്ന ചെറി വിലിങ്ടന്‍, വെല്‍റ്റന്‍, മേത്തറിങ്ഹാം, വുഡാള്‍, സട്ടന്‍ ഓണ്‍ ട്രെന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ മലയാളി ഭക്തര്‍ക്ക് എത്താനാകുന്ന വിധത്തിലാണ് പൂജയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ലിങ്കണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിന്ദു സേവാ സംഘമാണ് അയ്യപ്പ പൂജയ്ക്ക് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.

ഈമാസം 22ന് ഞായറാഴ്ച വൈകുന്നേരം മൂന്നു മണി മുതല്‍ അയ്യപ്പ പൂജയും ഭക്തിനിര്‍ഭരമായ വിവിധ ആചാരാനുഷ്ഠാനങ്ങളുമാണ് നടക്കുക. ബ്രഹ്‌മശ്രീ പ്രസാദ് ഭട്ട് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പൂജാചടങ്ങുകളില്‍ ഭജന, വിളക്ക് പൂജ, നീരാഞ്ജനം, പടിപൂജ, ദീപാരാധന, ഹരിവരാസനം, മഹാപ്രസാദം തുടങ്ങിയ വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ടായിരിക്കും. അയ്യപ്പസ്വാമിയുടെ മംഗളകരമായ ഹരിവരാസനത്തോടെ ചടങ്ങുകള്‍ സമാപിക്കും.

പ്രശസ്ത ഗായകനും അയ്യപ്പഭക്തനുമായ സദാനന്ദന്റെ നേതൃത്വത്തിലുള്ള തത്വമസി അയ്യപ്പ ഭജന്‍സ് പരമ്പരാഗത അയ്യപ്പ ഭജനകള്‍ അവതരിപ്പിക്കും. ഭക്തിസാന്ദ്രമായ ഈ ഭജനസന്ധ്യ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.

ഹിന്ദു സേവാ സംഘത്തിന്റെ 11 എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം. അയ്യപ്പഭക്തിയും ആത്മീയ ചൈതന്യവും നിറഞ്ഞ ഈ ആഘോഷത്തിലേക്ക് ലിങ്കണിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ അയ്യപ്പഭക്തരെയും ഈശ്വരവിശ്വാസികളെയും കുടുംബസമേതം സംഘാടകര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

hindusamajamlincoln@gmail.com

ശ്രീ ശ്രീ: 07765599073 / 07305505655

സുരജ് ഉണ്ണികൃഷ്ണന്‍: 07586246304

ലക്ഷ്മി പ്രസാദ്: 07717281724

സുഷ്മില സുനില്‍: 07470 155168
 
Other News in this category

 
 




 
Close Window