Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 25th Nov 2026
 
 
Teens Corner
  Add your Comment comment
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ 14-ാമത് വാര്‍ഷിക കെന്റ് അയ്യപ്പ പൂജ ഈമാസം 28ന്
Text By: UK Malayalam Pathram
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ 14-ാമത് വാര്‍ഷിക കെന്റ് അയ്യപ്പ പൂജ ഈമാസം 28ന് ശനിയാഴ്ച വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെ നടക്കും. റോചെസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്.

ഗണപതി പൂജ, ഭജന്‍സ്, വിളക്കുപൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), അഭിഷേകങ്ങള്‍, അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

വിളക്കുപൂജ, അഭിഷേകങ്ങള്‍, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം) എന്നിവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ പൂജ സാമഗ്രികളുടെ ഒരുക്കത്തിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

രജിസ്ട്രേഷനുള്ള ഇമെയില്‍- kenthhindusamajam@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

07838170023, 07973151975, 07906130390, 07753188671, 07985245890, 07860578572, 07735368567

സ്ഥലത്തിന്റെ വിലാസം

1 നോര്‍ത്ത്ഗേറ്റ്, റോചെസ്റ്റര്‍, കെന്റ്, ME1 1LS
 
Other News in this category

 
 




 
Close Window