Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
 
 
Teens Corner
  Add your Comment comment
അമേരിക്കയില്‍ ഏകദേശം 6 മണിക്കൂര്‍ വിമാന നിയന്ത്രണം മൊത്തം പാളി: സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ കാരണം എന്ത്? ട്രാഫിക് കണ്‍ട്രോള്‍ താറുമാറായി എന്നാണ് വിശദീകരണം
Text By: UK Malayalam Pathram
അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ). രാജ്യത്തെ വിവിധ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്.

അസാധാരണ സാഹചര്യവും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങളിലും പുറപ്പെടുന്ന വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി യുഎസ് ഗതാഗത സെക്രട്ടറി സീന്‍ ഡഫി അറിയിച്ചു. ആകാശത്തുള്ള വിമാനങ്ങള്‍ക്ക് യാത്ര തുടരാന്‍ അനുമതി നല്‍കിയെങ്കിലും ചില വിമാനങ്ങല്‍ വഴിതിരിച്ചുവിടേണ്ടിവന്നു. വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ വിമാനത്താവളം വിമാനങ്ങള്‍ സ്വീകരിക്കാനുള്ള പരമാവധി ശേഷിയിലെത്തിയതായും ചിക്കാഗോ ഒഹെയര്‍ വിമാനത്താവളത്തിലും സമാന സാഹചര്യമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിസന്ധി അമേരിക്കയിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകളെയും ബാധിച്ചു. ബ്രിട്ടനില്‍നിന്ന് അമേരിക്കയിലേക്കുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. ഹീത്രൂവില്‍നിന്ന് ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ വിമാനത്താവളത്തിലേക്കുള്ള രാത്രി 10.30ലെ സര്‍വീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മാഞ്ചസ്റ്ററില്‍നിന്ന് ശനിയാഴ്ച രാവിലെ പുറപ്പെടേണ്ട മൂന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക് സര്‍വീസുകളെയും പ്രതിസന്ധി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഫ്‌ലൈറ്റ് റഡാര്‍ 24ന്റെ കണക്കനുസരിച്ച് റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം 1,700 കടന്നു. 7,000ത്തിലധികം വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായും 15 ലക്ഷത്തിലധികം യാത്രക്കാര്‍ യാത്രയ്ക്കായി കാത്തിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 
Other News in this category

 
 




 
Close Window