ബെല്‍ഫാസ്റ്റ്: അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാജശ്രീ ജെയ്സണ്‍ (36) അന്തരിച്ചു. ബെല്‍ഫാസ്റ്റിലെ മേരി ക്യൂറി ചികിത്സാകേന്ദ്രത്തിലായിരുന്നു അന്ത്യം. ഭര്‍ത്താവ് ജെയ്സണും രണ്ട് പെണ്മക്കളുമുണ്ട്.
ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന രാജശ്രീ കഴിഞ്ഞ മൂന്ന് വര്‍ഷമായി കുടുംബത്തോടൊപ്പം ബെല്‍ഫാസ്റ്റിലായിരുന്നു താമസം. കെയറര്‍ വിസയില്‍ യുകെയിലെത്തിയ അവര്‍ ഫാഷന്‍ മേഖലയിലും പിന്നീട് പരിചരണരംഗത്തും പ്രവര്‍ത്തിച്ചിരുന്നു. സഹപ്രവര്‍ത്തകരുമായും പ്രദേശത്തെ മലയാളി സമൂഹവുമായും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.
രോഗാവസ്ഥയില്‍ മെച്ചമുണ്ടാകുമെന്ന പ്രതീക്ഷയ്ക്കിടെ കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യനില വീണ്ടും വഷളായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജശ്രീയുടെ വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബെല്‍ഫാസ്റ്റിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
മൃതശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് കുടുംബത്തിന്റെ ആഗ്രഹം. ഇതിനുള്ള ചെലവുകള്‍ കണ്ടെത്തുന്നതിനും ഭര്‍ത്താവിനും മക്കള്‍ക്കും സാമ്പത്തിക പിന്തുണ നല്കുന്നതിനുമായി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.