Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 11th Nov 2026
 
 
UK Special
  Add your Comment comment
ഇറാന്‍ ഭീഷണിയെന്ന് റിപ്പോര്‍ട്ട്; ബ്രിട്ടനിലെ താവളത്തില്‍നിന്ന് യുഎസ് സൈനിക വിമാനങ്ങള്‍ മാറ്റി
reporter

ലണ്ടന്‍: സുരക്ഷാഭീഷണിയെ തുടര്‍ന്ന് ബ്രിട്ടനിലെ ആര്‍എഎഫ് മില്‍ഡന്‍ഹാള്‍ വ്യോമതാവളത്തില്‍നിന്ന് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ മറ്റ് താവളങ്ങളിലേക്ക് മാറ്റി. നവംബര്‍ ഒന്‍പതിനാണ് ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മാറ്റിയത്. ഭീഷണിക്ക് ഇറാനുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അതിന്റെ കൃത്യമായ സ്വഭാവം അധികൃതര്‍ പരസ്യപ്പെടുത്തിയിട്ടില്ല.

വിമാനനീക്കങ്ങളുടെ വിവരങ്ങള്‍ പ്രകാരം ടാങ്കര്‍ വിമാനങ്ങളില്‍ ഭൂരിഭാഗവും ജര്‍മനിയിലെയും സ്‌പെയിനിലെയും താവളങ്ങളിലേക്കാണ് പോയത്. ഒന്ന് സ്‌കോട്ട്‌ലന്‍ഡിലെ പ്രെസ്റ്റ്വിക്കിലേക്കും മൂന്ന് ഓസ്പ്രേ വിമാനങ്ങള്‍ സഫോക്കിലെ ലേക്കന്‍ഹീത്തിലേക്കും മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്.

വിമാനങ്ങളുടെയും സൈനികരുടെയും താവളങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിശീലനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനാവശ്യങ്ങള്‍ക്കനുസരിച്ച് വിമാനങ്ങള്‍ വിവിധ താവളങ്ങള്‍ക്കിടയില്‍ മാറ്റാറുണ്ടെന്നും സുരക്ഷാകാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും യുഎസ് വ്യോമസേന വ്യക്തമാക്കി.

ബ്രിട്ടനിലെ സൈനിക താവളങ്ങളുടെ സുരക്ഷ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ ഉടന്‍ നടപടിയെടുക്കുമെന്നും ബ്രിട്ടീഷ് മന്ത്രി ലൂസി പവല്‍ പ്രതികരിച്ചു. മറ്റ് രാജ്യങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പതിവായി പ്രതികരിക്കാറില്ലെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.

 
Other News in this category

 
 




 
Close Window