|
മൂന്നു മാസം മുന്‍പ് ബെല്‍ഫാസ്റ്റില്‍ താമസമാക്കിയ രാജശ്രീ അന്തരിച്ചു. ഭര്‍ത്താവ് ജയ്‌സണ്‍. ഇവര്‍ക്കു രണ്ടു പെണ്‍മക്കള്‍. 36-ാം വയസ്സിലാണ് രാജശ്രീയുടെ വേര്‍പാട്. ബെല്‍ഫാസ്റ്റിലെ മേരി ക്യൂറി ആശുപത്രിയിലായിരുന്നു അന്ത്യം. കെയറര്‍ വിസയിലാണ് രാജശ്രീയും ജെയ്‌സനും യുകെയിലെത്തിയത്. ഫാഷന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന രാജശ്രീ പിന്നീട് കെയര്‍ മേഖലയിലും ജോലി ചെയ്തിരുന്നു. യുകെയില്‍ പുതിയ ജീവിതം ആരംഭിച്ച് അധികം വൈകാതെ തന്നെ രോഗബാധിതയാകുകയായിരുന്നു. കാന്‍സര്‍ രോഗാവസ്ഥയെക്കുറിച്ചും ചികിത്സാ അനുഭവങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെച്ചിരുന്ന രാജശ്രീയുടെ വിയോഗവാര്‍ത്ത സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും വലിയ ആഘാതമായി.
കാന്‍സറിനെ അതിജീവിച്ചുവെന്ന പ്രതീക്ഷകള്‍ക്കിടെ കഴിഞ്ഞ രണ്ടാഴ്ചയോടെ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. രണ്ട് പെണ്‍മക്കളെയും ഭര്‍ത്താവ് ജെയ്‌സനെയും തനിച്ചാക്കിയാണ് രാജശ്രീയുടെ മടക്കം. ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന രാജശ്രീ മികച്ച രീതിയില്‍ മലയാളം സംസാരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാത്രമാണ് കുടുംബം ബെല്‍ഫാസ്റ്റില്‍ താമസമാരംഭിച്ചത്. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ നിരവധി സൗഹൃദങ്ങള്‍ നേടിയെടുക്കാന്‍ രാജശ്രീക്ക് കഴിഞ്ഞിരുന്നു. |