Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2658 INR  1 EURO=111.0988 INR
ukmalayalampathram.com
Fri 11th Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
എന്‍വിക്യു ലെവല്‍ 4 ജോലികള്‍ Tier -2 പരിധിക്കുള്ളില്‍ വരും
Paul John
ലണ്ടന്‍ : 2011 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഇമിഗ്രേഷന്‍ ക്യാപ് പ്രകാരം Tier -2 വിസകള്‍ ഗ്രാജുവേറ്റ് ലെവലില്‍ ഉള്ള ജോലികള്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെടും. ഏതൊക്കെ ജോലികള്‍ ഗ്രാജുവേറ്റ് ലെവല്‍ ജോലികളുടെ പരിധിയില്‍ വരും, അതുപോലെ തന്നെ നിലവിലുള്ള ''ഷോട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ്'' എങ്ങനെ 'പുതിയ ഗ്രാജുവേറ്റ് ലെവല്‍ തൊഴില്‍' എന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നവീകരിക്കാം എന്നീ വിഷയങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ ഗവണ്‍മെന്റ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രാജുവേറ്റ് ലെവലില്‍ വരുന്ന തൊഴിലുകള്‍ എന്‍വിക്യു ലെവല്‍ 4 നു മുകളിലുള്ള തൊഴിലുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് നിലവിലുള്ള അഭിപ്രായം. അതു പോലെ തന്നെ നിലവിലുള്ള ഷോട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ അനുചിതമായ പരിഗണനകളും ബെഞ്ച് മാര്‍ക്കുകളും ഉപയോഗിച്ച് നിലവില്‍ ഗ്രാജുവേറ്റ് ലെവലിലുള്ള ജോലികള്‍ക്കിടയില്‍ നിന്നും ഗ്രാജുവേറ്റ് ലെവലിന് തുല്യതമുള്ള സ്‌കില്‍ ലെവല്‍ ഉപയോഗിച്ച് ചില തൊഴിലുകള്‍ ഷോട്ടേജ് ലിസ്റ്റില്‍ നിലവില്‍ തുടരാന്‍ അനുവദിക്കണമോയെന്ന എന്ന കാര്യം മൈഗ്രന്റ് അഡൈ്വസറി കമ്മിറ്റി പരിഗണിക്കും.

ഫെബ്രുവരി 2011 നു മുന്‍പായി ഈ രണ്ടു കാര്യങ്ങളിലും അഭിപ്രായം അറിയിക്കാനാണ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രാജുവേറ്റ് ലെവല്‍ സ്‌കില്ലുകളുള്ള തൊഴിലുകളായി നിലവില്‍ ഷോട്ട് ലിസ്റ്റിലുള്ള ചില നഴ്‌സിങ് ജോബുകളേയും സ്‌കില്‍ഡ് സീനിയര്‍ കെയര്‍ വര്‍ക്കര്‍- ജോലിയേയും തുടരാന്‍ അനുവദിച്ചെങ്കില്‍ എന്നു നമുക്ക് പ്രത്യാശിക്കാം.
 
Other News in this category

 
 




 
Close Window