Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നഴ്‌സുമാര്‍ക്ക് tier 2 വിസ നല്‍കണം : മൈഗ്രന്‍സ് അഡൈ്വസറി കമ്മീഷന്‍
പോള്‍ ജോണ്‍
ലണ്ടന്‍ : നഴ്‌സുമാര്‍ , ടീച്ചേഴ്‌സ് , സിവില്‍ എഞ്ചിനീയര്‍ , ഫിനാന്‍സ് അനലിസ്റ്റുകള്‍ എന്നി ജോലികളെ ടിയര്‍ 2 വിസ ലിസ്റ്റില്‍ നിലനിര്‍ത്തണമെന്ന് മൈഗ്രന്റ് അഡൈ്വസറി കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. പുതിയ ഗവണ്‍മെന്റ് നയപ്രകാരം ഗ്രാജുവേറ്റ് ലവല്‍ ജോലികള്‍ക്ക് മാത്രം ഏപ്രില്‍ മുതല്‍ ടിയര്‍ 2 വിസ നല്‍കിയാല്‍ മതിയെന്നും ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു.

ഇതനുസരിച്ച് ഏതൊക്കെ ജോലികള്‍ ടിയര്‍ 2 വിസയ്ക്ക് അര്‍ഹരാകും എന്ന് കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്വം മൈഗ്രന്റ് അഡൈ്വസറി കമ്മിറ്റിയെയാണ് ഏര്‍പ്പിച്ചിരുന്നത്. ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ടിയര്‍ 2 സ്‌കില്‍ ലിസ്റ്റില്‍ നിന്നും 72 തൊഴിലുകള്‍ പുറത്താവും. ഇതിന്റെ ഫലമായി ടിയര്‍ 2 വിസ ലഭിക്കുന്ന ജോലികള്‍ 192 ല്‍ നിന്നും 121 ആയി കുറയും.

കഴിവുള്ള വിദേശ ഉദ്യോഗാര്‍ത്ഥികള്‍ ബ്രിട്ടീഷ് ഇക്കോണമിക്ക് മുതല്‍ക്കൂട്ടാണെന്ന് വിലയിരുത്തിയ കമ്മീഷന്‍ , പുതിയ ഇമിഗ്രേഷന്‍ നയത്തിന്റെ ഭാഗമായി യു.കെയ്ക്ക് ഏറ്റവും ആവശ്യമായ തൊഴിലുകളെ മാത്രം ടിയര്‍ 2 ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്. എന്നാല്‍ റീട്ടെയില്‍ മാനേജേഴ്‌സ് , ഹെയര്‍ ഡ്രെസ്സിംഗ് ബ്യൂട്ടി സലൂണ്‍ മാനേജേഴ്‌സ് , ലബോറട്ടറി ടെക്‌നീഷ്യന്‍സ് , എസ്‌റ്റേറ്റ് ഏജന്‍സ് എന്നീ തൊഴിലുകള്‍ക്ക് ഇനി ടിയര്‍ 2 വിസ അനുവദിക്കേണ്ടതില്ലെന്നും കമ്മീഷന്‍ ശുപാര്‍ശയിലുണ്ട്.

അടുത്തുതന്നെ പുതിയ പരിഷ്‌ക്കരിച്ച ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റും പുറത്തുവിടുമെന്ന് കമ്മീഷന്‍ അറിയിപ്പിലുണ്ട്. നിലവിലുള്ള ശുപാര്‍ശ ഏതായാലും പുതിയതായി ക്വാളിഫൈ ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഒരു അനുഗ്രഹമാകും. ധാരാളം മലയാളി നഴ്‌സുമാര്‍ നിലവില്‍ യു.കെയില്‍ സ്റ്റുഡന്റ് വിസയിലുണ്ട്. അവര്‍ക്ക് നഴ്‌സുമാരായി രജിസ്‌ട്രേഷന്‍ ലഭിച്ചുകഴിഞ്ഞാല്‍ ഇനി ടിയര്‍ 2 വിസയ്ക്ക് യോഗ്യത നേടും. ഇത് ആരോഗ്യരംഗത്തെ വിവിധ സ്ഥാപനങ്ങള്‍ക്കും ഒരാശ്വാസമാകും.
 
Other News in this category

 
 




 
Close Window