Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശ ഹെയര്‍ ഡ്രസര്‍മാര്‍ക്കും എസ്റ്റേറ്റ് ഏജന്റുമാര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കും
Reporter
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നെത്തി വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് യുകെയില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാന്‍ പോകുന്നു. ഹെയര്‍ ഡ്രസേഴ്‌സ്, എസ്റ്റേറ്റ് ഏജന്റ്‌സ്, ഷോപ്പ്കീപ്പേഴ്‌സ് തുടങ്ങിയ ജോലികളില്‍ വിദേശികള്‍ വേണ്ടെന്ന നിയന്ത്രണം വന്നേക്കും. പ്രതിവര്‍ഷ കുടിയേറ്റം പതിനായിരമാക്കി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇതിനു കാരണം. വിദേശികള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന തൊഴിലുകളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാനാണ് തീരുമാനം.

പുതുക്കിയ തൊഴില്‍ ലിസ്റ്റ് ഹോം ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഗ്രാജ്വേറ്റ് ലെവല്‍ ജോലികള്‍ക്കു മാത്രമായി കുടിയേറ്റം പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനു ക്രമാനുഗതമായ നടപടികള്‍ സ്വീകരിക്കുന്നു. അതില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയോ പരിശീലനമോ ആവശ്യമില്ലാത്ത തൊഴിലുകള്‍ക്ക് യൂറോപ്പില്‍ നിന്നുള്ളവരെ തന്നെ നിയോഗിച്ചാല്‍ മതിയെന്നാണ് ആലോചന.

ആകെ എഴുപതിലേറെ മേഖലകളിലാണ് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് അവസരം നഷ്ടമാകാന്‍ പോകുന്നത്. ഡ്രോട്ട്‌സ്‌മെന്‍ , ഹോട്ടല്‍ മാനേജര്‍ , ഫാം മാനെജര്‍ തുടങ്ങിയ പോസ്റ്റുകളും ഇതില്‍പ്പെടും. എന്നാല്‍ , നഴ്‌സുമാരെയും അധ്യാപകരെയും സിവില്‍ എന്‍ജിനീയര്‍മാരെയും ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകളെയും തുടര്‍ന്നും വേണ്ടി വരും. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

192 ജോലികള്‍ക്കാണ് ഇപ്പോള്‍ വിദേശികളെ പരിഗണിക്കുന്നത്. ഇത് 121 ആയി കുറയും. ഇതോടെ തന്നെ പ്രതിവര്‍ഷം അനുവദിക്കപ്പെടുന്ന വിസകളുടെ എണ്ണത്തില്‍ പതിനായിരത്തോളം കുറവു വരും. 2015ഓടെ നെറ്റ് മൈഗ്രേഷന്‍ പതിനായിരങ്ങളിലെത്തിക്കുക എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കവും.
 
Other News in this category

 
 




 
Close Window