Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുഎസ് ഏപ്രില്‍ ഒന്നു മുതല്‍ എച്ച്-1ബി വിസ അപേക്ഷകള്‍ സ്വീകരിക്കും
Reporter
ന്യൂയോര്‍ക്ക് : യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ഏപ്രില്‍ ഒന്നു മുതല്‍ എച്ച്-1ബി വിസ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും. എന്നാല്‍ , അടുത്ത ഒക്‌ടോബറിനു മുന്‍പ് ഈ വിസ പ്രകാരം ജോലി ചെയ്തു തുടങ്ങാന്‍ കഴിയില്ല. സയന്‍സ്, എന്‍ജിനീയറിങ്, ഐടി മേഖലകളിലാണ് സ്ഥാപനങ്ങള്‍ വിദേശികളെ എച്ച്-1ബി വിസയില്‍ റിക്രൂട്ട് ചെയ്യുന്നത്.

ഈ വിസയ്ക്ക് പ്രതിവര്‍ഷ പരിധിയുമുണ്ട്. യുഎസ് കോണ്‍ഗ്രസാണ് ഓരോ വര്‍ഷവും ഇതു നിശ്ചയിക്കുക. 2012 സാമ്പത്തികവര്‍ഷത്തേക്ക് 65,000 വിസയാണ് പരിധി വച്ചിരിക്കുന്നത്. യുഎസ് മാസ്റ്റേഴ്‌സ് ഡിഗ്രി മുതലുള്ള യോഗ്യതയുള്ളവര്‍ക്കായി 20,000 വിസ വേറെയും നീക്കിവച്ചിട്ടുണ്ട്.

ഉന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലി, നോണ്‍ പ്രോഫിറ്റ് ഗവേഷണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം, സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളിലെ സേവനം എന്നിവയും പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. നിലവില്‍ എച്ച്-1ബി വിസ പ്രകാരം യുഎസിലുള്ളവര്‍ക്ക് ഇതു ദീര്‍ഘിപ്പിക്കാം. ഇതും ഇമിഗ്രേഷന്‍ ക്യാപ്പില്‍ ഉള്‍പ്പെടില്ല.

2007 ഏപ്രിലില്‍ വിസ പരിധി ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ , ആഗോള സാമ്പത്തിക മാന്ദ്യം തുടങ്ങിയ ശേഷം ഡിമാന്‍ഡ് നന്നേ കുറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ വിസ സ്വന്തമാക്കുന്നവരിലേറെയും. മാന്ദ്യത്തില്‍നിന്നു യുഎസ് ഇനിയും പൂര്‍ണമായി കരകയറിയിട്ടുമില്ല.
 
Other News in this category

 
 




 
Close Window