Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
74,500 അഭയാര്‍ഥികളെക്കുറിച്ച് യാതൊരു വിവരമില്ല : യുകെബിഎ
Reporter
ലണ്ടന്‍ : യുകെയിലെത്തിയ 74,500 പേര്‍ ഇപ്പോള്‍ എവിടെയെന്ന് അധികൃതര്‍ക്കു യാതൊരു രൂപവുമില്ല. ഇവരെ ഇനി കണ്ടെത്താമെന്ന പ്രതീക്ഷയും അവസാനിക്കുകയാണെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി വ്യക്തമാക്കി. അഞ്ചു വര്‍ഷം മുന്‍പ് ഹോം ഓഫീസില്‍നിന്ന് പിടിച്ചെടുത്ത പെട്ടികളില്‍ ആയിരക്കണക്കിന് കേസ് ഫയലുകള്‍ കണ്ടെടുത്തിരുന്നു. യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇമിഗ്രേഷന്‍ തട്ടിപ്പിന്റെ ഭാഗമായിരുന്നു ഇത്.

ജൂലൈയോടെ നാലു ലക്ഷത്തോളം ഫയലുകള്‍ പ്രോസസ് ചെയ്തു കഴിയും. എന്നാല്‍ , അവരില്‍ പത്തിലൊന്നു പേരെ പോലും കണ്ടെത്താനോ നാടുകടത്താനോ കഴിഞ്ഞിട്ടില്ല. യുകെബിഎ ആക്ടിങ് ചീഫ് ജൊനാഥന്‍ സെഡ്ജ്‌വിക്ക് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 161,000ലേറെപ്പേര്‍ക്ക് യുകെയില്‍ തുടരാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

രാജ്യത്തു തുടര്‍ന്നവരില്‍ ചിലര്‍ ക്രിമനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതായും പിന്നീട് വ്യക്തമായിട്ടുണ്ട്. ദീര്‍ഘകാലം ഇവിടെ കഴിഞ്ഞു എന്ന കാരണത്താല്‍ മാത്രമാണ് പലര്‍ക്കും തുടരാന്‍ അനുമതി കിട്ടിയത്. ഇത്രയുംകാലം തുടരാന്‍ അവര്‍ക്കു സാധിച്ചതാവട്ടെ നടപടിക്രമങ്ങളിലെ കാലതാമസം കാരണവും.

74,500 പേരെക്കുറിച്ചാണ് ഇപ്പോള്‍ യാതൊരു വിവരവുമില്ലാത്തത്. 120,000 ഫയലുകള്‍ തെറ്റുകളും ഇരട്ടിപ്പും ചൂണ്ടിക്കാട്ടി എഴുതിത്തള്ളി. ഏകദേശം 36,000 പേര്‍ സ്വയം രാജ്യം വിട്ടുപോയി. ഹോം അഫയേഴ്‌സ് സെലക്റ്റ് കമ്മിറ്റിക്കു മുന്നിലാണ് സെഡ്ജ്‌വിക്ക് തെളിവുകള്‍ നിരത്തിയത്. വിവരങ്ങള്‍ കമ്മിറ്റി ചെയര്‍മാന്‍ കീത്ത് വാസ് സ്ഥിരീകരിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window