Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
35,300 ഇന്ത്യക്കാര്‍ ഇപ്പോള്‍ യൂറോപ്യന്‍മാരായി, കൂടുതലും ബ്രിട്ടനിലേക്ക്
reporter

 ലണ്ടന്‍: കുടിയേറ്റ വിഷയം ബ്രിട്ടനില്‍ ചൂടേറിയ വിഷയമായിരിക്കുമ്പോഴാണ് 2014 ലെ യൂറോപ്യന്‍ യൂണിയന്‍ പൗരത്വ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2014 ലെ കണക്ക് പ്രകാരം 8.90 ലക്ഷം പേരാണ് യൂറോപ്യന്‍ യൂണിയന്‍ പൗരത്വം സ്വീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും എത്തിയത് യുകെയില്‍. ഇതിനു പിന്നിലാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഏറ്റവുമധികം പൗരത്വം നേടിയത് മൊറോക്കക്കാരാണ്. 92,700 പേര്‍. അല്‍ബേനിയ (41,000), തുര്‍ക്കി (37,500) എന്നിവരാണ് തൊട്ടുപിന്നില്‍. ഇന്ത്യയില്‍ നിന്ന് 35,300 പേര്‍ പുതുതായി യൂറോപ്യന്‍ പൗരത്വം നേടി. 

ഇതില്‍ 63.6 ശതമാനം പേരും യുകെയിലേക്കാണ് ചേക്കേറിയത്. 14.2 ശതമാനം പേര്‍ ഇറ്റലിയിലേക്ക് പോയപ്പോള്‍ 8.3 ശതമാനം പേര്‍ അയര്‍ലന്‍ഡില്‍ താമസമാക്കി. പാക്കിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരും കുറവല്ല. 25,100 പേരാണ് യൂറോപ്യന്‍ പൗരത്വം നേടിയത്. കഴിഞ്ഞ വര്‍ഷത്തേ കണക്ക് പുറത്ത് വരുമ്പോള്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുമെന്നാണ് സൂചന. 

 
Other News in this category

 
 




 
Close Window