Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നഗ്നനൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു, വിസമ്മതിച്ചതോടെ ക്ലീനര്‍ കുടിപ്പിച്ചു
reporter

എടപ്പാള്‍: ബംഗളൂരുവിലെ അല്‍ഖമര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് നഴ്‌സിങ് കോളെജിലെ ഹോസ്റ്റലില്‍ അശ്വതി നേരിടേണ്ടി വന്നത് ക്രൂര റാഗിങ്. ഇവിടെ ചേര്‍ന്ന കാലം മുതല്‍ തന്നെ പീഡനങ്ങള്‍ ആരംഭിച്ചിരുന്നതായി അശ്വതി. സീനിയര്‍ വിദ്യാര്‍ഥികളായ ലക്ഷ്മിയും ആതിരയും ശില്‍പയും ചേര്‍ന്നാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. മൂന്നാം വര്‍ഷ ബിഎസ് സിക്കാണ് ിവര്‍ പഠിച്ചിരുന്നത്. നാലാം വര്‍ഷത്തിന് പഠിക്കുന്ന കൃഷ്ണയും ജോ എന്ന പെണ്‍കുട്ടിയും ഇവര്‍ക്കൊപ്പമായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികളെ കാണുമ്പോള്‍ സ്ഥിരമായി അഭിവാദ്യമര്‍പ്പിക്കണം. ചെയ്തില്ലെങ്കില്‍ ഇവര്‍ നല്‍കുന്ന ശിക്ഷ അനുഭവിക്കണം. രാത്രിയില്‍ ഉറങ്ങുമ്പോള്‍പ്പോലും ജനലും വാതിലും അടയ്ക്കാന്‍ പാടില്ല. 

രാത്രി 12നു ശേഷം ഇവര്‍ മുറിയിലെത്തി പലതും ചെയ്യിപ്പിക്കും. മുട്ടില്‍ ഇഴയിപ്പിക്കുക, ഭക്ഷണംകഴിക്കാനും വീട്ടിലേക്ക് ഫോണ്‍ ചെയ്യാനും അനുവാദമില്ല തുടങ്ങിയവ ഇവരുടെ പീഡനമുറകളായിരുന്നു. സംഭവ ദിവസം രാത്രി അശ്വതിയുടെ മുറിയില്‍ എത്തിയ പെണ്‍കുട്ടികള്‍ നഗ്നനൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിന് വസമ്മതിച്ചതോടെ ടൊയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിക്കുകയായിരുന്നു. ഇതോടെ തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഗുല്‍ബര്‍ഗയിലെ ബാസാവേശ്വര്‍ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. നാലുദിവസത്തിനു ശേഷം അവിടെനിന്നും ഡിസ്ച്ചാര്‍ജ് ചെയ്തു. രണ്ടുദിവസം ഹോസ്റ്റലില്‍ പാര്‍പ്പിച്ചശേഷം ട്രെയ്ന്‍ കയറ്റി വിടുകയായിരുന്നു. 

അച്ഛന്‍ ഉപേക്ഷിച്ചശേഷം അമ്മ കൂലിപ്പണിക്കുപോയും അമ്മാവന്‍മാരുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന അശ്വതി, ഗ്രാമീണ്‍ ബാങ്കില്‍നിന്ന് മൂന്നുലക്ഷം രൂപ വായ്പയെടുത്താണ് കോളെജില്‍ ചേര്‍ന്നത്.

 
Other News in this category

 
 




 
Close Window