Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെഐപിനെ ഇനി ഡയാന നയിക്കും
reporter

ലണ്ടന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടി യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയെ(യുകെഐപി) ഇനി ഡയാന ജെയിംസ് നയിക്കും. നിലവില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമാണ് ഇവര്‍. രണ്ടുമാസം നീണ്ട പ്രചാരണങ്ങള്‍ക്കും വോട്ടെടുപ്പിനും ശേഷമാണ് പുതിയ നേതാവിനെ കണ്ടെത്തിയത്. നാലു പേരെയാണ് ഇവര്‍ പിന്തള്ളിയത്. 

അതേസമയം, രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചിട്ടില്ലെന്ന് മുന്‍ നേതാവ് നൈജല്‍ ഫറാഷ്. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഫറാഷിന്റെ പ്രഖ്യാപനം. ബ്രക്‌സിറ്റിനു വേണ്ടി തനിക്കാവുന്നത് ചെയ്തു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്റെ വിടുതലിനായി സമ്മര്‍ദം ചെലുത്തി. ഒടുവില്‍ നാം വിജയിച്ചു. ജനുവരിയോടെ ബ്രക്‌സിറ്റിന്റെ നടപടിക്രമങ്ങള്‍ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. മുന്‍നിരകളില്‍നിന്ന് മാറിനിന്നു എന്നത് ശരിതന്നെ. എന്നാല്‍, രാഷ്ട്രീയം വിട്ടു എന്ന് അതിന് അര്‍ഥമില്ലെന്നും ഫറാഷ് വ്യക്തമാക്കി.

കുടിയേറ്റത്തിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി, ബ്രിട്ടനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനിര്‍ത്തണമെന്നു ശക്തമായി വാദിക്കുന്ന യുകെഐപിയുടെ 'മണ്ണിന്റെ മക്കള്‍ വാദ'ത്തിനു ബ്രിട്ടനിലെങ്ങും വന്‍ സ്വീകാര്യത ലഭിക്കുന്ന കാഴ്ചയാണ് അടുത്തിടെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും കണ്ടത്. ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചതും യുകെഐപിയായിരുന്നു.

 
Other News in this category

 
 




 
Close Window