Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉപേക്ഷിക്കുന്നവര്‍ വര്‍ധിക്കുന്നു, എല്ലാവര്‍ക്കും വേണ്ടത് ഐറിഷ് പാസ്‌പോര്‍ട്ട്
reporter

ലണ്ടന്‍: ബ്രിട്ടന്റെ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ബ്രക്‌സിറ്റ് ഫലം വന്നതിനു ശേഷമാണ് ഈ പ്രവണത കണ്ടുതുടങ്ങിയത്. എല്ലാവരും ഐറിഷ് പാസ്‌പോര്‍ട്ട് സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ്. ഓരോ മാസവും ഇതിനായി എത്തുന്ന അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം യുകെയില്‍ നിന്ന് ഐറിഷ് പാസ്‌പോര്‍ട്ടുകള്‍ക്ക് വേണ്ടി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2015 സെപ്റ്റംബറില്‍ 3431 പേരാണ് അപേക്ഷിച്ചതെങ്കില്‍ 2016 സെപ്റ്റംബറില്‍ ഇത് 7518 ആയി വര്‍ധിച്ചു. ഇതില്‍ ഹൗസ് ഒഫ് ലോര്‍ഡ്‌സിലെ പത്ത് എംപിമാരും ഉള്‍പ്പെടും. 

ബ്രക്‌സിറ്റ് ഫലം വന്നതോടെ യൂകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടുമെന്ന ഉറപ്പായതാണ് ഈ മാറ്റത്തിന് കാരണമായത്. ഇതോടെ ആളുകള്‍ ഐറിഷ് പാസ്‌പോര്‍ട്ടുകള്‍ക്കായി അപേക്ഷിക്കുകയായിരുന്നു. ഇതോടൊപ്പം അയര്‍ലന്‍ഡിലും പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9401 പേര്‍ അപേക്ഷിച്ചുവെങ്കില്‍ ഇക്കൊല്ലം ഇത് 15, 757 ആയി വര്‍ധിച്ചു. 

സെപ്റ്റംബര്‍ മാസത്തിലാണ് ഏറ്റവുമധികം അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടത്. 119 ശതമാനം വര്‍ധനയാണ് ഈ മാസം രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ 104 ശതമാനമായിരുന്നു. ഐറിഷ് റിപ്പബ്ലിക്കിലോ വടക്കന്‍ അയര്‍ലന്‍ഡിലോ ജനിച്ചവര്‍, മാതാപിതാക്കളോ മുത്തശ്ശനോ മുത്തശ്ശിയോ ഐറിഷ് പൗരന്മാര്‍ ആണെങ്കില്‍ ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. ബ്രിട്ടനില്‍ ഏകദേശം ആറു ബില്യണ്‍ ആളുകള്‍ക്ക് ഇതിന് യോഗ്യതയുണ്ട്. 

 
Other News in this category

 
 




 
Close Window