Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നയത്തിലെ പാളിച്ച ലേബര്‍ പാര്‍ട്ടിയുടെ വിശ്വാസം നഷ്ടപ്പെടുത്തി : എഡ് മിലിബാന്‍ഡ്
Reporter
ലണ്ടന്‍ : കുടിയേറ്റ നയത്തിലുണ്ടായ പാളിച്ച തെക്കന്‍ ഇംഗ്ലണ്ടിലെ വോട്ടര്‍മാരുടെ ഇടയില്‍ ലേബര്‍ പാര്‍ട്ടിയുടെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായെന്നു നേതാവ് എഡ് മിലിബാന്‍ഡ്. കുടിയേറ്റക്കാരുടെ എണ്ണം കണക്കുകൂട്ടുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതു ശമ്പളം , വീട് എന്നിവയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. മേയ് 5ന് നടക്കുന്ന ഇംഗ്ലീഷ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ക്യാംപെയ്‌നില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണിതെന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചു.

കുടിയേറ്റക്കാരുടെ എണ്ണം രണ്ടു ലക്ഷത്തില്‍ നിന്നു പതിനായിരമായി കുറയ്ക്കാനാണു തന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. എന്നാല്‍ ഇതു സര്‍ക്കാരിന്റെ നയമല്ലെന്നു ലിബറല്‍ ഡെമൊക്രറ്റിക്ക് പാര്‍ട്ടി നേതാവ് വിന്‍സ് കേബിള്‍ പറഞ്ഞു. കുടിയേറ്റം രാജ്യത്തെ സാമ്പത്തിക , സാമൂഹിക മേഖലകളില്‍ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചു ചിന്തിച്ചില്ലെന്നു മിലിബാന്‍ഡ് പറഞ്ഞു. ഇതു ഏറെ പ്രശ്‌നം സൃഷ്ടിച്ചു.
 
Other News in this category

 
 




 
Close Window