Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രക്‌സിറ്റ് : കുടിയേറിയ നഴ്‌സുമാര്‍ക്ക് ശമ്പളം കുറഞ്ഞേക്കാം
reporter
ബ്രക്‌സിറ്റ് : നഴ്‌സുമാര്‍ക്ക് ശമ്പളം കുറഞ്ഞേക്കാം



ബ്രക്‌സിറ്റുമായി രാജ്യം മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ നഴ്‌സുമാരടക്കം രാജ്യത്തെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പായി. 2021 ഓടെ ഇവരുടെ ശമ്പളത്തില്‍ 4000 പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. ബ്രക്‌സിറ്റ് നടപ്പാകുന്നതോടെ നാണയപ്പെരുപ്പം ഉയരും. സാമ്പത്തിക മേഖല പ്രതിസന്ധിയിലാകും. മിക്ക മേഖലകളിലും മാന്ദ്യം ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങും. ഇത് തിരിച്ചടിയുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ശമ്പളയിനത്തിലുണ്ടാകുന്ന കുറവിന് ഒപ്പം തന്നെ മറ്റു മേഖലകളില്‍ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. ഇത് ജനജീവിതം ദുസഹമാക്കും.

വീട്ടുവാടക, വീട്ടുചെലവ്, ഗ്യാസ് എന്നിവയുടെ നിരക്കില്‍ വന്‍ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. എന്‍എച്ച്എസിലെ മിഡ് വൈഫുമാര്‍ക്ക് 4908 പൗണ്ടും നഴ്‌സുമാര്‍ക്ക് 3966 പൗണ്ടും കുറവ് പ്രതീക്ഷിക്കുന്നു. ഇതിനു ശേഷം നാളുകളോളം ശമ്പള വര്‍ധന പ്രതീക്ഷിക്കേണ്ടി വരില്ല. എന്‍എച്ച്എസ് കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ശമ്പളം വെട്ടിക്കുറയ്ക്കും. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇപ്പോള്‍ തന്നെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ജീവനക്കാരുടെ എണ്ണം കുറവാണ്. ഇതിനു പിന്നാലെ വീണ്ടും ജീവനക്കാരെ വെട്ടിക്കുറച്ചാല്‍ വന്‍ പ്രതിസന്ധിയാകും നേരിടുക. ഏതായാലും ആറു വര്‍ഷത്തിനുള്ളില്‍ രാജ്യം വന്‍ പ്രതിസന്ധിയെ നേരിടാന്‍ തയാറാകുകയാണ് വേണ്ടതെന്ന് സാമ്പത്തിക വിദഗ്ധര്‍.
 
Other News in this category

 
 




 
Close Window