Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലേക്കുള്ള യാത്രയില്‍ ക്യൂ നില്‍ക്കല്‍ ഉടന്‍ ഒഴിവാകും
reporter
വിമാനയാത്രയ്ക്ക് തയാറെടുക്കുമ്പോള്‍ എല്ലാവരുടെയും ടെന്‍ഷന്‍ നീണ്ട ക്യൂവാണ്. ചെക്കിന്‍ ചെയ്യാന്‍ വേണ്ടി മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ വിമാനത്താവളത്തില്‍ എത്തണം. പിന്നീട് ക്യൂ നില്‍ക്കണം. ഇതെല്ലാം കഴിയുമ്പോള്‍ ഒരു പരിവമാകും. എന്നാല്‍ അധികകാലം ഇനി ഇങ്ങനെ നില്‍ക്കേണ്ടി വരില്ല. എല്ലാം ശരിയാക്കാന്‍ തീരുമാനമായി. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാകും ഇനി വിമാനയാത്ര. ഓട്ടോമാറ്റിക് ചെക്ക് ഇന്‍ ഡെസ്‌ക്. ബയോമെട്രിക് വിമാനടിക്കറ്റ്, വിര്‍ച്വല്‍ അസിസ്റ്റന്റ്, ഹൈസ്പീഡ് മോളിക്കുലാര്‍ ബോഡി സ്‌കാനര്‍ എന്നിവ സ്ഥാപിക്കുന്നതോടെ വിമാനത്താവളത്തിലെ നീണ്ട ക്യൂ ഇനി ഓര്‍മയാകും. ഇപ്പോള്‍ എടുക്കുന്ന സമയത്തിന്റെ നാലിലൊന്ന് മതിയാകും ഇനി മുതല്‍ വിമാനയാത്ര നടത്താന്‍. പാസ്‌പോര്‍ട്ട്, ബോഡിങ് പാസ്, ഐഡി കാര്‍ഡ് എന്നിവ പരിശോധന ശേഷമാകും ഇത്തരം ബയോമെട്രിക് ടിക്കറ്റുകള്‍ വിതരണം ചെയ്യുക. അതിനാല്‍ തന്നെ ഇത് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കേണ്ട ആവശ്യമില്ല.

സെക്യൂരിറ്റി ചെക്ക് പോയിന്റുകളാണ് യാത്രക്കാരെ ഏറ്റവും ദുരിതത്തിലാക്കുന്നത്. മെറ്റല്‍ ഡിക്റ്ററ്റര്‍, ബാഗ് പരിശോധന എന്നിവ കഴിയുമ്പോള്‍ ഒരു നേരമാകും. ഇതെല്ലാം വേഗത്തിലാക്കാന്‍ ഹൈസ്പീഡ് സ്‌കാനര്‍ ഉണ്ട്. ആളുകള്‍ ദൂരെ നിന്നു വരുമ്പോള്‍ തന്നെ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന ആരംഭിക്കും. അതിനാല്‍ തന്നെ വേഗത്തില്‍ കടന്നു പോകാം. ഇത് ക്യൂ തീര്‍ത്തും ഇല്ലാതാക്കും. ഇനി മറ്റൊരു കാര്യം കൂടി ഓരോ ബാഗേജിലും പ്രത്യേകം ചിപ്പ് ഘടിപ്പിച്ച ശേഷമായിരിക്കും ഇവ വിമാനത്തില്‍ കയറ്റുക. അതിനാല്‍ തന്നെ ഇവ നഷ്ടപ്പെട്ടാല്‍ എവിടെയാണെന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഇത് ഉടമസ്ഥന്റെ സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെടുത്തിയിരിക്കും. വിമാനം ഇറങ്ങിയാല്‍ ഇനി മുതല്‍ ബാഗേജ് കറൗസെലില്‍ പോയി കാത്തുകിടക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ബാഗേജ് റെഡി ആയാല്‍ ഫോണില്‍ മെസേജ് വരും. അപ്പോള്‍ മാത്രം വന്ന് എടുത്താല്‍ മതിയാകും. വിമാനത്താവളത്തില്‍ സ്ഥാപിച്ച ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ പെയ്ഡ് ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. വിര്‍ച്വല്‍ അസിസ്റ്റന്റ് വഴി പല ഭാഷകളില്‍ സംസാരിക്കാന്‍ കഴിവുള്ളവരും ഇവിടെ ഉണ്ടാകും. ഭാവിയില്‍ പുതിയ ഒരു അനുഭവമായിരിക്കും വിമാനയാത്ര വഴി നിങ്ങള്‍ക്ക് ലഭിക്കുക.
 
Other News in this category

 
 




 
Close Window