Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശ വിദ്യാര്‍ഥികളുടെ വിസ പകുതിയായി കുറയ്ക്കുന്നു
reporter
യുകെയില്‍ പഠിക്കാന്‍ വരുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ യൂനിവേഴ്‌സിറ്റികള്‍ക്കും നല്‍കിയതായി റിപ്പോര്‍ട്ട്. ഇതോടെ ഇതിനുള്ള നടപടിക്രമങ്ങള്‍ യൂനിവേഴ്‌സിറ്റികള്‍ ആരംഭിച്ചതായാണ് സൂചന. വിസ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. മൂന്നു ലക്ഷം വിദേശ വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ യുകെയില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നത്. ഇത് 1.70 ലക്ഷം ആയി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹോം സെക്രട്ടറി ആംബര്‍ റൂഡിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ഘട്ടത്തില്‍ ഇത് ഒരു ലക്ഷമാക്കും. എന്നാല്‍ സര്‍ക്കാര്‍ നീക്കം വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍. വിദേശ വിദ്യാര്‍ഥികള്‍ വഴി രാജ്യത്തിന് ഇപ്പോള്‍ ലഭിക്കുന്നത് 10.7 ബില്യണ്‍ പൗണ്ടാണ്. ഈ വരുമാനത്തിലാകും കുറവ് ഉണ്ടാകുക.ഇതോടൊപ്പം യൂനിവേഴ്‌സിറ്റികളുടെ വരുമാനവും കുറയും.

സാമ്പത്തിക പ്രതിസന്ധിയിലാകുന്നതോടെ ഫീസ് വര്‍ധിപ്പിക്കാന്‍ യൂനിവേഴ്‌സിറ്റികള്‍ നിര്‍ബന്ധിതമാകും. ഇത് രാജ്യത്തെ വിദ്യാര്‍ഥികളെയാകും സാരമായി ബാധിക്കുക. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ വേറെ വഴികളില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഇന്ത്യന്‍ വിദ്യാര്‍ഥികളെയാകും ഈ തീരുമാനം സാരമായി ബാധിക്കുക. യുകെയില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണ്. ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ക്യാനഡ എന്നിവിടങ്ങളിലാണ് പഠിക്കാന്‍ പോകുന്നത്. അടുത്തകാലത്തായി ജര്‍മനിയിലേക്ക് കുടിയേറുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനം ഏറ്റവും ഗുണം ചെയ്യുക ഈ രാജ്യങ്ങള്‍ക്കായിരിക്കും.
 
Other News in this category

 
 




 
Close Window