Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദ്യാര്‍ത്ഥികള്‍ ഫുള്‍ടൈം ജോലിയില്‍ :കലെഡോനിയന്‍ യൂണിവേഴ്‌സിറ്റിയുടെ ലൈസന്‍സിന് സസ്‌പെന്‍ഷന്‍
Reporter
ലണ്ടന്‍ : വിദേശ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ഗ്ലാസ്‌ഗോ കലെഡോനിയണ്‍ യൂണിവേഴ്‌സിറ്റിയുടെ ലൈസന്‍സ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യുകെ ബോര്‍ഡര്‍ ഏജന്‍സിയാണ് നടപടി സ്വീകരിച്ചത്. 150 ഫിലിപ്പിനോ നേഴ്‌സിങ് വിദ്യാര്‍ഥികള്‍ മുഴുവന്‍ സമയം ജോലി നോക്കുന്നതായി ഏജന്‍സിയുടെ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.

അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റിയുടെ നടത്തിപ്പിനെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്നു യൂണിയനുകള്‍ ആവശ്യപ്പെട്ടു. കുടിയേറ്റ നിയമപ്രകാരം പഠനത്തിന് എത്തുന്ന വിദ്യാര്‍ഥികള്‍ക്കു ജോലി ചെയ്യാന്‍ അധികാരം നല്‍കുന്നു. എന്നാല്‍ ആഴ്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പാടില്ല. എന്നാല്‍ പരിശോധനയില്‍ ഇതിലധികം മണിക്കൂര്‍ ഇവര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരാകുന്നുണ്ടോ എന്നു പരിശോധിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ബാധ്യസ്ഥരാമെന്നു യുകെ ബോര്‍ഡര്‍ ഏജന്‍സി ഡയറക്ടര്‍ ഫില്‍ ടെയ്‌ലര്‍ പറഞ്ഞു. 28 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണം. അല്ലാത്ത പക്ഷം ലൈസന്‍സ് റദ്ദാക്കുമെന്ന് അദ്ദേഹം അറിയിച്ചു. യൂണിവേഴ്‌സിറ്റിയില്‍ 17,000 വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ടയര്‍ 4 ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന യുകെയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണിത്.
 
Other News in this category

 
 




 
Close Window