Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കിഴക്കന്‍ യൂറോപ്പുകാര്‍ക്കും ഇനി യുകെയില്‍ സര്‍ക്കാര്‍ ആനുകൂല്യം
reporter
ലണ്ടന്‍ : സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നതിനു കിഴക്കന്‍ യൂറോപ്യന്‍ രാജ്യക്കാര്‍ക്കുണ്ടായിരുന്ന നിരോധനം നീക്കി. പ്രതിവാരം 250 പൗണ്ട് വരെ ഇവര്‍ക്കിനി അവകാശപ്പെടാം. കുടിയേറ്റത്തിന്റെ മറ്റൊരു വേലിയേറ്റം തന്നെയായിരിക്കും ഇതുകൊണ്ടുണ്ടാകുക. രാജ്യത്തെത്തി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിദേശികള്‍ ആനുകൂല്യത്തിന് അര്‍ഹരാകുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. അണ്‍എംപ്ലോയ്‌മെന്റ്, ഹൗസിങ്, കൗണ്‍സില്‍ ടാക്‌സ് ബെനിഫിറ്റുകളാണ് ഇനി കിഴക്കന്‍ യൂറോപ്യന്‍മാര്‍ക്കും ലഭ്യമാകാന്‍ പോകുന്നത്. അടുത്ത ഞായറാഴ്ച മുതല്‍ ഇതിനുള്ള നിയമഭേദഗതി നടപ്പിലാകും. 12 മാസം യുകെയില്‍ ജോലി ചെയ്ത ശേഷമേ ആനുകൂല്യം ലഭിക്കൂ എന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. എട്ടു മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതിനി ബാധകമല്ല.

മൈഗ്രേഷന്‍ ടൂറിസമായിരിക്കും ഇതിന്റെ ഫലമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പു നല്‍കുന്നു. ആളുകളെ എത്തിച്ച് പണം തട്ടാന്‍ മനുഷ്യക്കടത്ത് സംഘങ്ങളും സജീവമാകാനിടയുണ്ട്. ഇപ്പോള്‍ തന്നെ ഒരു മില്യനിലേറെ കിഴക്കന്‍ യൂറോപ്യന്‍ പൗരന്‍മാര്‍ യുകെയിലുണ്ട്. ഇവര്‍ക്ക് ഇവിടെ തന്നെ തുടരാന്‍ പ്രേരണ നല്‍കുന്നതാണ് നിയമ ഭേദഗതി. 2004ലാണ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത്. കര്‍ശന നിബന്ധനകള്‍ കാരണം അവിടങ്ങളില്‍ നിന്നുള്ള ഭൂരി പക്ഷം പേര്‍ക്കും ഇതുവരെ യുകെയിലെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ , രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്ന് ഏഴു വര്‍ഷത്തിനുള്ളില്‍ ഇത്തരം നിബന്ധനകള്‍ നീക്കം ചെയ്യണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. ഈ കാലാവധി അവസാനിക്കുന്നതോടെയാണ് ഇപ്പോള്‍ നിബന്ധനകള്‍ നീക്കുന്നതും.
 
Other News in this category

 
 




 
Close Window