Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ ഇമിഗ്രേഷന്‍ ക്യാപ് പ്രാബല്യത്തിലായി
Reporter
ലണ്ടന്‍ : യുകെയില്‍ നടപ്പാക്കിയ ഇമിഗ്രേഷന്‍ ക്യാപ്പിന് പ്രാബല്യമായി. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റക്കാരെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം സ്റ്റുഡന്റ് വിസയിലും മറ്റും സമൂല അഴിച്ചുപണിയും നടത്തിയിരുന്നു. ലക്ഷങ്ങളില്‍ നില്‍ക്കുന്ന നെറ്റ് മൈഗ്രേഷന്‍ ഇതുവഴി പതിനായിരങ്ങളിലേക്കു താഴ്ത്താമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പുതിയ നിയന്ത്രണം അനുസരിച്ച് വിദേശത്തുനിന്നു പ്രതിവര്‍ഷം റിക്രൂട്ട് ചെയ്യാവുന്നത് 20,700 തൊഴിലാളികളെ മാത്രം. ടിയര്‍ 2 കാറ്റഗറിയില്‍ വരുന്ന സ്‌കില്‍ഡ് പ്രൊഫഷണല്‍ വിഭാഗത്തിലാണിത്. എക്‌സപ്ഷണല്‍ ടാലന്റ് കാറ്റഗറിയില്‍ ആയിരം വിസ മാറ്റിവയ്ക്കും. രാജ്യത്തുള്ള വിദേശികള്‍ക്ക് വിസ പുതുക്കുന്നതിന് ഈ നിയന്ത്രണം ബാധകമായിരിക്കില്ല.

സയന്‍സ്, ആര്‍ട്‌സ് വിഷയങ്ങളില്‍ രാജ്യത്തിന് അമൂല്യ സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്നവരെന്നു ബോധ്യപ്പെടുന്നവര്‍ക്കു വേണ്ടിയാണ് എക്‌സപ്ഷണല്‍ ടാലന്റ് വിസ മാറ്റിവച്ചിരിക്കുന്നത്. ഗ്രാജ്വേറ്റ് ലെവല്‍ ജോലി ഓഫര്‍ ഇല്ലാത്തവര്‍ക്ക് ഇനി പ്രവേശനം ലഭിക്കില്ല. രാജ്യത്തിനാവശ്യമുള്ള വിഭാഗങ്ങളില്‍ മാത്രമേ തൊഴിലാളികളെ റിക്രൂട്ട് ചെയ്യൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍ . ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സംബന്ധിച്ച നിബന്ധനകളും കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ഒന്നര ലക്ഷം പൗണ്ടിലേറെ വരുമാനമുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കില്ല.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സഹായകമായ സ്ഥാപനങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ സഹായകമായിരിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ അവകാശപ്പെട്ടു. വ്യവസായ ലോകവുമായി ആലോചിച്ചാണ് പരിഷ്‌കരണം നടപ്പാക്കിയത്. രാജ്യത്തു തന്നെയുള്ള തൊഴിലാളികളെ പരിഗണിച്ചശേഷം മാത്രം വിദേശികളെ പരിഗണിക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കുടിയേറ്റത്തിനുള്ള എല്ലാ മാര്‍ഗങ്ങളിലും നിയന്ത്രണം നടപ്പാകുമെന്നും മന്ത്രി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window