Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യു.കെ.യിലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച് zee Tv യിലൂടെ ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണ്‍ മറുപടി നല്‍കുന്നു
reporter

ലണ്ടന്‍: രാഷ്ട്രീയ സാഹചര്യങ്ങളില്‍ കുഴഞ്ഞു മറിഞ്ഞ യുകെയിലെ കുടിയേറ്റ നിയമം സംബന്ധിച്ച് ബ്രിട്ടനിലെ വിദേശികള്‍ക്കുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ ഇന്നു വൈകിട്ട് ആറിന് (യു.കെ. സമയം) സീ ടിവി ട്യൂണ്‍ ചെയ്യുക. ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും നിയമ പ്രകാരമുള്ള പരിഹാരങ്ങളും നടപടിയും നല്‍കുന്ന പ്രോഗ്രാം ഇന്നു സംപ്രേഷണം ചെയ്യുമെന്ന് zee TVയുടെ സീ കംപാനിയന്‍ അറിയിച്ചു. നിങ്ങളുടെ സംശയങ്ങള്‍ ഇ-മെയില്‍ വഴിയോ ഫോണ്‍ മുഖേനയോ അറിയിക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നിയമപരമായ പോംവഴികളും സോളിസിറ്റര്‍ പോള്‍ ജോണ്‍ ഈ ടിവി ഷോയിലൂടെ അറിയിക്കും. ഇരുപതു വര്‍ഷത്തോളമായി ലണ്ടനില്‍ സോളിസിറ്ററായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് പോള്‍ ജോണ്‍. യു.കെ ഇമിഗ്രേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലണ്ടനിലെ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിന്റെ മേധാവിയാണ് എറണാകുളം സ്വദേശിയായ പോള്‍ ജോണ്‍. എറണാകുളത്തു വളഞ്ഞമ്പലത്ത് ഫെയ്ത്ത് ടവേഴ്‌സിലാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിന്റെ കേരളത്തിലെ ആസ്ഥാനം.

 
Other News in this category

 
 




 
Close Window