Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റം ബ്രിട്ടന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വര്‍ധന ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്
Reporter
ലണ്ടന്‍ : 2004നു ശേഷം കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ബ്രിട്ടീന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ അഞ്ചു ബില്യണ്‍ പൗണ്ടിന്റെ വര്‍ധനയുണ്ടാക്കിയെന്നു റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചാണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏഴു ലക്ഷം പേര്‍ ബ്രിട്ടനില്‍ എത്തിയെന്നാണു കണക്ക്.

ഇവര്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണമാണു വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. യുകെ, അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണു കുടിയേറ്റം അനുവദിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ എന്നിവര്‍ കഴിഞ്ഞ ദിവസം നിയന്ത്രണം എടുത്തു കളഞ്ഞു. പോളണ്ട്, ലാത്വിയ, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു പ്രധാനമായും കുടിയേറ്റം നടത്തുന്നത്.

2004-09 കാലഘട്ടത്തില്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നു 1.5 മില്യണ്‍ ആളുകള്‍ യുകെയിലെത്തി. ഇതില്‍ ഏഴു ലക്ഷം പേര്‍ ഇവിടെ സ്ഥിരതാമസമാക്കി. ഇതില്‍ പകുതിയിലധികം പേരും പോളണ്ടില്‍ നിന്നുള്ളവരാണ്. ഈ കാലയളവില്‍ ബ്രിട്ടന്റെ ജിഡിപി നിരക്ക് 7.7 ശതമാനമായിരുന്നു. ഇതില്‍ അഞ്ചു ശതമാനവും കുടിയേറ്റക്കാരുടെ സംഭാവനയാണ്. കുടിയേറ്റക്കാര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന രാജ്യങ്ങളില്‍ ജിഡിപി നിരക്ക് കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window