Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ബിസിനസ്‌
  Add your Comment comment
സൗദിയിലെ അരാംകൊ കമ്പനി 40,000 കോടി മുടക്കി ഇന്ത്യയില്‍ ബിസിനസിന് ഒരുങ്ങുന്നു
Reporter
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക കമ്പനിയായ സൗദിയിലെ അരാംകൊ ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. എണ്ണ, പ്രകൃതി വാതക നിക്ഷേപ രംഗത്ത് നിക്ഷേപം നടത്തുന്നതിന് അരാംകൊ ഏഷ്യ ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ കമ്പനി രൂപീകരിക്കുമെന്ന് സി. ഇ ഒ അമീന്‍ നാസര്‍ പറഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഒരു റിഫൈനറിയില്‍ 40,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നതിനും നീക്കമുണ്ട്. ഇതാദ്യമായാണ് ഈ ലോകോത്തര കമ്പനി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്.
ഇന്ത്യയെ ഭാവിയില്‍ ഒരു വലിയ മാര്‍ക്കറ്റായി കാണുന്നതു കൊണ്ടാണ് നിക്ഷേപം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയുടെ പ്രതിദിന ഉപഭോഗം 4 .6 ദശ ലക്ഷം ബാരലാണ്. 2040 ല്‍ ഇത് 10 ദശലക്ഷം ബാരലായി ഉയരുമെന്ന് അരാംകൊ കണക്ക് കൂട്ടുന്നു.
അറാംകോയ്ക്ക് പുറമെ റഷ്യയിലെ വമ്പന്‍ കമ്പനിയായ റോസ്‌നഫ്റ്റും ഇന്ത്യയിലെ ഓയില്‍, ഗ്യാസ് രംഗത്ത് നിക്ഷേപം നടത്താന്‍ നീതി ആയോഗ് സി. ഇ. ഒ അമിതാബ് കാന്ത് പറഞ്ഞു. ഈ കമ്പനിയാണ് ഈയിടെ 1300 കോടി ഡോളര്‍ മുടക്കി എസ്സാര്‍ ഓയില്‍ എന്ന കമ്പനിയെ ഏറ്റെടുത്തത്. അമേരിക്കന്‍ കമ്പനിയായ എക്‌സോണ്‍ മോബിലും ഇന്ത്യയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്.അടുത്ത പത്തു വര്‍ഷത്തിനിടയില്‍ ഈ മേഖലയില്‍ 30000 കോടി ഡോളറിന്റെ നിക്ഷേപത്തിന് വഴിയൊരുക്കുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണം, റിഫൈനിംഗ്, പൈപ്പുകള്‍ സ്ഥാപിക്കല്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലായിരിക്കും അരാംകോ ഇന്ത്യയില്‍ നിക്ഷേപം നടത്തുക എന്നാണ് സൂചന.
 
Other News in this category

 
 




 
Close Window