Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ആരോഗ്യം
  Add your Comment comment
പ്രമേഹത്തിന് മരുന്നു വാങ്ങുന്നതിനു മുന്‍പ് അതു നിരോധിച്ച മരുന്നുകളുടെ പട്ടികയിലുള്ളതാണോ എന്നു പരിശോധിക്കുക
reporter
ചുമ, പനി, പ്രമേഹം എന്നിവയ്ക്കുള്‍പ്പെടെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും നിരോധിച്ചു. ഇവയുള്‍പ്പെടുന്ന ആറായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനി നിര്‍മിക്കാനോ വില്‍ക്കാനോ സാധിക്കില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പത്തിലെ നിരോധനത്തിനെതിരെ വിവിധ ഹൈക്കോടതികളില്‍ നടന്നുവന്ന കേസുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണു വീണ്ടും നിരോധനം ബാധകമാക്കി ഡ്രഗ്‌സ് കണ്‍ട്രോളറുടെ വെബ്‌സൈറ്റില്‍ വെള്ളിയാഴ്ച രാത്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പാരസെറ്റമോള്‍, കഫീന്‍, അമോക്‌സിസിലിന്‍ എന്നിവയ്‌ക്കൊപ്പം വിവിധ സംയുക്തങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവിധം കൂട്ടിച്ചേര്‍ത്ത മരുന്നുകള്‍ക്കാണു നിരോധനം.

ആരോഗ്യത്തിനു ഹാനികരമായ രീതിയില്‍ വിവിധ സംയുക്തങ്ങള്‍ ചേര്‍ത്താണു പല കമ്പനികളും മരുന്നു നിര്‍മിക്കുന്നതെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തിയ വിദഗ്ധസമിതി വിലയിരുത്തിയിരുന്നു. ഈ മരുന്നുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. ചില കഫ് സിറപ്പുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതായി സമിതി ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window