Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.6106 INR  1 EURO=108.1315 INR
ukmalayalampathram.com
Mon 22nd Jun 2026
 
 
ആരോഗ്യം
  Add your Comment comment
കൗമാര പ്രായത്തിലെ ബോഡി മാക്‌സ് ഇന്‍ഡക്‌സ് നോക്കി ഏതു പ്രായത്തില്‍ ആര്‍ത്തവ വിരാമം വരുമെന്നു മനസ്സിലാക്കാം
reporter
കൗമാരപ്രായത്തിലും മുപ്പതുകളിലും ഭാരക്കുറവുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം നേരത്തെ ഉണ്ടാവാന്‍ സാധ്യത. നാല്പത്തിയഞ്ച് വയസ്സിനു മുമ്പ് ആര്‍ത്തവവിരാമം സംഭവിക്കുന്നവരാകാമെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. ആവശ്യത്തിന് ശരീരഭാരമുള്ളവരെ അപേക്ഷിച്ച് ആര്‍ത്തവവിരാമത്തിനുള്ള സാധ്യത ഇവരില്‍ 50 ശതമാനം അധികമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് മസാച്യുസെറ്റ്‌സ് മെഡിക്കല്‍ കോളേജിന്റേതാണു കണ്ടെത്തല്‍. ഹ്യൂമന്‍ പ്രൊഡക്ഷന്‍ എന്ന ശാസ്ത്രമാസികയിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. പതിനെട്ടാം വയസ്സില്‍ ബോഡി മാസ് ഇന്‍ഡക്‌സ് 17.5ല്‍ കുറവുള്ളവരും 35ാം വയസില്‍ 18.5ല്‍ കുറവുള്ളവരും 25നും 42നുമിടയില്‍ പ്രായമുള്ള 80,000 സ്ത്രീകളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെയുള്ള ആര്‍ത്തവവിരാമത്തിനു പുറമേ ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്കും അസ്ഥിക്ഷയത്തിനും ഇത്തരക്കാരില്‍ സാധ്യത കൂടുതലാണ്. സ്ത്രീകളില്‍ പത്തിലൊരു ശതമാനത്തിന് നേരത്തെയുള്ള ആര്‍ത്തവവിരാമം സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window