Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
പ്രമേഹം ശരീരത്തെ കീഴടക്കുന്നതിലും വേഗത്തില്‍ കണ്ണുകളെ ബാധിക്കുന്നു
reporter
സാധാരണയായി പ്രമേഹം രണ്ടുതരത്തിലുണ്ട്. ടൈപ്പ് 2 പ്രമേഹരോഗികളെ അപേക്ഷിച്ച് ടൈപ്പ് 1 പ്രമേഹരോഗികള്‍ക്കാണ് ഡയബറ്റിക് റെറ്റിനോപ്പതി അധികമായും വരുന്നത്. ടൈപ്പ്2 രോഗികളില്‍ ഇത് വരാനുള്ള സാധ്യത 20 ശതമാനം മാത്രമാണ്.
അന്ധതയ്ക്കുള്ള മുഖ്യ കാരണങ്ങളില്‍ ഒന്നായി ഇന്ന് പ്രമേഹം മാറിയിരിക്കുന്നു. പ്രമേഹം ശരീരത്തെ കീഴടക്കുന്നതിലും വേഗത്തിലും ആഴത്തിലും കണ്ണുകളെയും ബാധിക്കുന്നു. പ്രമേഹം മൂലം റെറ്റിനയ്ക്കും കണ്ണിലെ ചെറു രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്ക് ഡയബറ്റിക് റെറ്റിനോപ്പതി (ഡി.ആര്‍.) എന്നു പറയുന്നു.

പ്രമേഹമുള്ള വ്യക്തിക്ക് ഗ്ലൂക്കോസ് ശരിയായ രീതിയില്‍ ശരീരത്തില്‍ സംഭരിച്ചുവയ്ക്കാനും ഉപയോഗപ്പെടുത്താനും കഴിയാതെ വരുന്നു. ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കുന്നത് കാഴ്ചശക്തിയെ ബാധിക്കും.

പെട്ടെന്ന് കാഴ്ചമങ്ങുക, കണ്ണില്‍ കറുത്ത വരകള്‍ ഓടിനടക്കുന്നത് പോലെ കാണുക, വെളിച്ചത്തിന് ചുറ്റും വൃത്തങ്ങള്‍ കാണുക, കാഴ്ച കുറഞ്ഞുവരിക തുടങ്ങിയവയാണ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങള്‍.

പ്രമേഹം ബാധിച്ച ഉടന്‍തന്നെ ഡയബറ്റിക് റെറ്റിനോപ്പതി പിടിപെടുന്നില്ല. കാലക്രമേണയാണ് പ്രമേഹം കണ്ണുകളെ കീഴ്‌പ്പെടുത്തുന്നത്. 30 വയസിനു മുമ്പ് പ്രമേഹം വന്ന ഒരാള്‍ക്ക് 10 വര്‍ഷത്തിനുശേഷം ഡയബറ്റിക് റെറ്റിനോപ്പതി വരാനുള്ള സാധ്യത 50 ശതമാനവും 30ന് ശേഷം ഇതേ രോഗം വരാന്‍ 90 ശതമാനവുമാണ് സാധ്യത.

ഏര്‍ലി ട്രീറ്റ്‌മെന്റ് ഓഫ് ഡയബെറ്റിക് റെറ്റിനോപ്പതി സ്റ്റഡി (ഇ.ടി.ഡി.ആര്‍.എസ്), ഡയബെറ്റിസ് റെറ്റിനോപ്പതി കണ്‍ട്രോള്‍ ആന്‍ഡ് കോംപ്ലിക്കേഷന്‍ ട്രയല്‍ (ഡി.സി.സി) തുടങ്ങിയ പഠനങ്ങള്‍ തെളിയിക്കുന്നത് ഡയബറ്റിക് റെറ്റിനോപതിയുടെ തീവ്രതയും വ്യാപനവും ചികിത്സകൊണ്ട് കുറയ്ക്കാന്‍ സാധിക്കുമെന്നാണ്. പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്കു പ്രാധാന്യം കൊടുക്കണം.
 
Other News in this category

 
 




 
Close Window