Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.6106 INR  1 EURO=108.1315 INR
ukmalayalampathram.com
Mon 22nd Jun 2026
 
 
ആരോഗ്യം
  Add your Comment comment
നിറമുള്ള ഗ്ലാസില്‍ ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ചായയ്‌ക്കൊപ്പം കാഡ്മിയം എന്ന വിഷവും ഉള്ളില്‍ ചെല്ലുന്നു
reporter
ബഹുവര്‍ണ ഗ്ലാസ്സുകള്‍ ഉപയോഗിക്കും മുമ്പ് ശ്രദ്ധിക്കുക. ഇവയിലെ പെയിന്റില്‍ അപകടകരമാംവിധം ലെഡ്, കാഡ്മിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ഇനാമല്‍ പുശിയ ഗ്ലാസ്സുകളുടെ ദീര്‍ഘകാല ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പ്ലിമൗത്ത് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

പുതിയതും സെക്കന്‍ഡ് ഹാന്‍ഡുമായ 72 ഇനം ഗ്ലാസ്സ് ഉല്‍പ്പന്നങ്ങളില്‍ 197 പരിശോധനകള്‍ നടത്തി. ബിയര്‍, വൈന്‍ ഗ്ലാസ്സുകള്‍, ടംബ്ലറുകള്‍, ജാറുകള്‍ എന്നിവയും ഇതിലുള്‍പ്പെടുന്നു. 139 കേസുകള്‍ ലെഡ് അടങ്ങിയതും. 134 കേസുകള്‍ കാഡ്മിയം അടങ്ങിയതാണെന്നും കണ്ടു. ഗ്ലാസ്സിനു പുറത്തും ഗ്ലാസിന്റെ വക്കിലും അടങ്ങിയ ലെഡ് സുരക്ഷാ പരിധിയിലും ആയിരം മടങ്ങ് അധികമായിരുന്നു.

പെയിന്റിലും അലങ്കാര ഗ്ലാസ്സുകളിലെ തിളക്കത്തിലും മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഗ്ലാസ്സിനു പുറത്തു മാത്രമല്ല വക്കിലും ലെഡും കാഡ്മിയവും ഉയര്‍ന്ന അളവിലുണ്ട്– ഗവേഷകനായ ആന്‍ഡ്രൂ ടേണര്‍ പറയുന്നു.
പല നിറങ്ങളിലും ഡിസൈനിലുമുള്ള ഗ്ലാസ്സുകള്‍ കബോര്‍ഡുകള്‍ക്ക് ഒരലങ്കാരമാണ്. ഗ്ലാസ്സില്‍ പെയിന്റ് ചെയ്ത് ഭംഗി കൂട്ടുന്നവരും കുറവല്ല. അതിഥികള്‍ വരുമ്പോള്‍ ഏറ്റവും ഭംഗിയുള്ള ചിത്രപ്പണികളുള്ള ഗ്ലാസ്സ് തന്നെയാകും ജ്യൂസും ചായയും മറ്റും നല്‍കാന്‍ തിരഞ്ഞെടുക്കുന്നതും. കുട്ടികള്‍ക്കും കാണും ചില നിറങ്ങളിലുള്ള ഗ്ലാസ്സില്‍ തന്നെ ചായ വേണം എന്ന വാശി.
 
Other News in this category

 
 




 
Close Window