Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ബിസിനസ്‌
  Add your Comment comment
ലോകത്ത് എല്ലായിടത്തും വണ്ടി വാങ്ങുന്നവരുടെ എണ്ണം കൂടി : മാരുതി വിറ്റത് 1,44,297 കാറുകള്‍
reporter
ലോകമാകെ വാഹന വില്പന പൊടിപൊടിക്കുന്നു. നവംബര്‍ മാസത്തിലെ സെയില്‍സ് കണക്കുകള്‍ പുറത്തു വന്നപ്പോള്‍ മൊത്തം വില്‍പനയില്‍ 14 ശതമാനത്തിന്റെ വളര്‍ച്ച. ഇതര ഉത്പന്നങ്ങളുടെ വിപണികള്‍ പ്രതിസന്ധി നേരിടുമ്പോഴും മിക്ക വാഹന കമ്പനികളും ഏറെ നേട്ടം കൊയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ മാരുതി, ഹ്യുണ്ടായ്, മഹീന്ദ്ര എന്നീ കമ്പനികള്‍ വിപണിയില്‍ കളം നിറഞ്ഞാടി.
കഴിഞ്ഞ നവംബറില്‍ വെറും 2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇക്കുറി മികച്ച മുന്നേറ്റമുണ്ടാക്കാനായത്. മഹിന്ദ്ര, ഹ്യുണ്ടായ്, ഹോണ്ട തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ നവംബറില്‍ വില്പനയില്‍ വന്‍ ഇടിവ് രേഖപെടുത്തിയിരുന്നുവെന്നോര്‍ക്കണം. അതെല്ലാം മറികടന്നാണ് ഇപ്പോള്‍ കുതിപ്പിന്റെ പാതയില്‍ തിരിച്ചെത്തിയിരിക്കുന്നത്. 144297 കാറുകള്‍ വില്പന നടത്തി പതിവ് പോലെ മാരുതി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 14 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഡിസയര്‍, ബലെനോ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി സെഗ്‌മെന്റിലാണ് മാരുതിയുടെ മികച്ച പ്രകടനം. ഈ വിഭാഗത്തില്‍ മാത്രമായി വില്‍പന 34 ശതമാനം കൂടി.
വില്പന 10 ശതമാനം കൂടിയ ഹ്യുണ്ടായിയാണ് രണ്ടാം സ്ഥാനത്ത്. ഈ കൊറിയന്‍ കമ്പനി കഴിഞ്ഞ മാസം 44008 വാഹനങ്ങള്‍ വില്പന നടത്തി. വെര്‍ണ, ഗ്രാന്‍ഡി 10, ഐ 20, ക്രെറ്റ എന്നീ മോഡലുകളാണ് വില്പന ഉയര്‍ത്താന്‍ സഹായിച്ചത്. 16030 വാഹനങ്ങള്‍ വില്‍പന നടത്തിയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വില്പനയില്‍ 21 ശതമാനം മുന്നേറ്റമുണ്ടാക്കി. 2016 നവംബറില്‍ ഇവര്‍ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ടാറ്റ മോട്ടോഴ്‌സ് വിറ്റത് 17157 കാറുകള്‍, 35 ശതമാനം വര്‍ധന. ജപ്പാന്‍ കമ്പനിയായ ഹോണ്ട വില്പനയില്‍ 47 ശതമാനം മുന്നേറ്റമുണ്ടാക്കിയതായി വാഹന വ്യവസായ രംഗത്തെ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടൊയോട്ട 12 ശതമാനവും ഫോര്‍ഡ് 13 ശതമാനവും വളര്‍ച്ച കൈവരിച്ചു. നിസ്സാന്റെ വില്പന ഏറെക്കുറെ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ വില്പനയില്‍ ഇടിവ് നേരിട്ട ഏക കമ്പനി റിനോള്‍ട് ആയിരുന്നു.
 
Other News in this category

 
 




 
Close Window